x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഡി​എ​സ്‌യു ​അ​തി​രൂ​പ​ത ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 1, 2026 06:48 AM IST | Updated: November 1, 2026 06:48 AM IST

ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി എ​ഡി​എ​സ്‌​യു​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ത​ല​ശേ​രി അ​തി​രൂ​പ​ത ക​ലോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ ട

ചെ​മ്പേ​രി: ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി എ​ഡി​എ​സ്‌​യു​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ത​ല​ശേ​രി അ​തി​രൂ​പ​ത ക​ലോ​ത്സ​വം ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ 80 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി മു​ന്നൂ​റി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ പ​താ​ക​യു​യ​ർ​ത്തി ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ഹ​രി​യു​ടെ വി​പ​ത്തു​ക​ളി​ൽ​നി​ന്ന് യു​വ​ത​ല​മു​റ​യെ സം​ര​ക്ഷി​ക്കു​ക, സ​ർ​ഗാ​ത്മ​ക​ത​യി​ലൂ​ടെ​യും ക​ലാ-​സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള പു​തു​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് എ​ഡി​എ​സ്‌യു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​ലാ-​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

എ​ഡി​എ​സ്‌യു ​അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​തി​ൻ വ​യ​ലു​ങ്ക​ൽ, വൈ​സ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജോ​ത്സ്ന എ​ഫ്സി​സി, അ​തി​രൂ​പ​ത ചീ​ഫ് കോ -​ഓ​ർ​ഡി​നേ​റ്റ​ർ ടോ​ണീ​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ, യു​പി സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ക​രി​വു​ള്ള​ടു​ക്കം സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ൾ, എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ എ​ന്നി​വ​രാ​ണ് ഒ​ന്നാം സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്. അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​ഡോ. സോ​ണി വ​ട​ശേ​രി​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Tags :

Recent News

Corehub Up