മാനന്തവാടി: കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാൻ മാർ തോമസ് ആനിമൂട്ടിലിന് പെരിക്കല്ലൂർ ഫൊറോനായുടെ സ്വീകരണം ഇന്ന് പുളിഞ്ഞാൽ പള്ളിയിൽ നൽകും. വൈകുന്നേരം 3.45ന് പിതാവിന് സ്വീകരണം. നാലിന് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന, തുടർന്ന് നടക്കുന്ന അനുമോദന യോഗം മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യും.
പെരിക്കല്ലൂർ ഫൊറോന വികാരി ഫാ. ജോർജ് കപ്പുകാലായിൽ അധ്യക്ഷത വഹിക്കും. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് കമർലൈല, ഫാ. സ്റ്റീഫൻ ചിക്കപ്പാറയിൽ, ഫാ. ജോഷി വല്ലാർകാട്ടിൽ, ജോണി പുത്തൻകണ്ടത്തിൽ, സിസ്റ്റർ സെലിൻ ജോസ്, ജോയി പള്ളിപ്പുറത്ത്, ഷൈജു ഷിബു, ഷൈനി ടോമി, ജിബിൻ ബാബു ഷിജു കുറാനയിൽ, ഫാ. ജിനു ആവണിക്കുന്നേൽ, ഫാ. ടോബി ശൗര്യാമാക്കൽ എന്നിവർ പ്രസംഗിക്കും. മാർ തോമസ് ആനിമൂട്ടിൽ മറുപടി പ്രസംഗം നടത്തും.
Tags :