ചാലക്കുടി സെന്റ് ജെയിംസ് കോളജ് ഓഫ് നഴ്സിംഗിൽ റിസർച്ച് ദിനാഘോഷം ഡയറക്ടർ ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ ഉദ്ഘാടനംചെയ്യുന്നു.
ചാലക്കുടി: സെന്റ്് ജെയിംസ് കോളജ് ഓഫ് നഴ്സിംഗിൽ സംസ്ഥാനതല റിസർച്ച് വർക്ഷോപ്പും റിസർച്ച് ദിനാഘോഷവും നടത്തി. കോളജ് റിസർച്ച് സെൽ, ഐക്യുഎസി ഡിപ്പാർട്ട്മെന്റ് ് ഓഫ് മെന്റൽ ഹെൽത്ത് നഴ്സിംഗ്, ഡിപ്പാർട്ട്മെന്റ് ഓഫ് കമ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടത്തി യത്. കോളജ് ഡയറക്ടർ ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജിജിമോൾ മാത്യു അധ്യക്ഷത വഹിച്ചു.
പിഎച്ച്ഡി ബിരുദം കരസ്ഥമാക്കിയ ഫാ. ജോബി മേനോത്തിനെ ഏകദിന ശില്പശാലയിൽ ആദരിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. സോജോ കണ്ണമ്പുഴ, സെന്റ്് ജെയിംസ് ഹോസ്പിറ്റൽ ഐഇസി മെമ്പർ ഡോ. പ്രകാശ് എന്നിവർ പ്രസംഗിച്ചു
തൃശൂർ അമല കോളജ് ഓഫ് നഴ്സിംഗിലെ അസോസിയേറ്റ് പ്രഫസർ ഡോ. ആശാ രാജ് ക്ലാസുകൾ നയിച്ചു.
Tags :