കുണ്ടറ : പ്രസിഡന്‍ഷ്യല്‍ ട്രോഫി വള്ളംകളി സ്വാഗത സംഘ രൂപീകരണവും കളക്ടേഴ്സ് ഓണ്‍ലൈന്‍ ഡസ്ക് ഉദ്ഘാടനവും മന്ത്രി പി.സി. വിഷ്ണുനാഥ് നിര്‍വഹിച്ചു.
വള്ളംകളിക്ക് അഞ്ച് ദിവസം മുമ്പ് കലാകായിക മത്സരങ്ങളും പ്രദര്‍ശനങ്ങളും നടത്താനു ബസ് സ്റ്റാന്‍ഡും പരിസരവും ഓവര്‍ ബ്രിഡ്ജ് എന്നിവയും ദീപാലകൃതമാക്കാനും തീരുമാനിച്ചു.
തുടര്‍ന്ന് ഓണ്‍ലൈന്‍ പരാതി പരിഹാരം ഉദ്ഘാടനം ചെയ്തു. ആദ്യത്തെ പരാതി കുളത്തൂപ്പുഴ സ്വദേശിനിയായ ഒരു അമ്മയുടേതായിരുന്നു. സ്വത്ത് വകകള്‍ കൈക്കലാക്കിയ ശേഷം സംരക്ഷിക്കാതെ വീട്ടില്‍ നിന്ന് പുറത്താക്കിയ പരാതി സ്വീകരിച്ചു. എതിര് കക്ഷികളെ കളക്ടറുടെ ചേമ്പറില്‍ വിളിപ്പിക്കാമെന്നും സംരക്ഷണത്തിനു വേണ്ട ക്രമീകരണം ചെയ്യാമെന്നും മന്ത്രിയും കളക്ടറും ഉറപ്പു നല്കി.
Tags :