ഇ.എസ്. ബിജിമോള്‍
കൊല്ലം: രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കെതിരേ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ജനവിഭാഗങ്ങള്‍ രംഗത്തിറങ്ങണമെന്ന് കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജിമോള്‍.
ഡല്‍ഹി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിന്നക്കട ബസ് ബേയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.
കേരള മഹിളാ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി ബെഞ്ചമിന്‍ അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ജെ. ചിഞ്ചുറാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.ആര്. ലതാദേവി, സംസ്ഥാന, ജില്ലാ നേതാക്കളായ ഉഷാകുമാരി, വിജയ ഫ്രാന്‍സിസ്, സുഭദ്രാമ്മ, അജിത സുരേഷ്, ഗിരിജ മുരളി മഹിളാ സംഘം ജില്ലാ സെക്രട്ടറി എം.എസ്. താര തുടങ്ങിയവര്‍ പങ്കെടുത്തു.
എം എന്‍ സ്മാരകത്തില്‍ നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ബസ് ബേയില്‍ സമാപിച്ചു. അഞ്ഞൂറോളം പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നു. ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ സജീവ സാന്നിധ്യമായ കൊല്ലത്തെ എഐഎസ്എഫ് നേതാവ് അലീഷാ സുല്ത്തനയെ ചടങ്ങില്‍ ആദരിച്ചു.
Tags :