x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ഴി​ഞ്ഞ​ത്ത് മ​ദ്യ​ല​ഹ​രി​യി​ൽ പൊലി​സു​കാ​രന്‍റെ പ​രാ​ക്ര​മം


Published: November 1, 2026 06:11 AM IST | Updated: November 1, 2026 06:11 AM IST

വി​ഴി​ഞ്ഞം: മ​ദ്യ​പ​ൻ​മാ​രെ​യും മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​കാ​രെ​യും ഒ​തു​ക്കാ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യു​മാ​യി പൊലിസ് അ​രി​ച്ചുപെ​റു​ക്കു​മ്പോ​ൾ വി​ഴി​ഞ്ഞ​ത്ത് മ​ദ്യ​ല​ഹ​രി​യി​ൽ പൊ ലി സു​കാ​രന്‍റെ പ​രാ​ക്ര​മം.


മ​ദ്യ​പാ​ന​ത്തി​നു​ശേ​ഷം ബൈ​ക്കി​ലെ​ത്തി കാ​ർ യാ​ത്രി​ക​രെ ആ​ക്ര​മി​ച്ച വി​ഴി​ഞ്ഞം മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റി ലെ ​പൊ​ലി​സു​കാ​ര​നാ​യ ടി​ജു(35)​നെ വി​ഴി​ഞ്ഞം പൊ​ലി സ് ​അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തു. കോ​വ​ളം-​കാ​രോ​ട് ബൈ​പ്പാ​സി​ന്‍റെ സ​ർ​വീ​സ് റോ​ഡി​ൽ മു​ക്കോ​ല ത​ല​യ് ക്കോ​ട് ഭാ​ഗ​ത്തു വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ടി​ജു​വി​ന്‍റെ ഹെ​ൽ​മ​റ്റ് കൊ​ണ്ടു​ള്ള അ​ടി​യേ​റ്റു കാ​ർ ഓ​ടി​ച്ചി​രു​ന്ന മു​ക്കോ​ല അ​ഥി​തി​യി​ൽ ശ​ന്ത​നു(36)​വി​നു പ​രി​ക്കേ​റ്റു.

ഇ​യാ​ളു​ടെ ഭാ​ര്യ സ്വാ​തി​യും അ​ഞ്ചു വ​യ​സു​കാ​രി​യാ​യ മ​ക​ളും കു​ഞ്ഞ​മ്മ​യാ​യ രാ​ജ​ല​ക്ഷ്മി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ വ​ഴി​യി​ൽ ഓ​ഫാ​യി. സ്റ്റാ​ർ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ന്നാ​ലെ​യെ ത്തി​യ ടി​ജു​വി​ന്‍റെ ബൈ​ക്ക് ശ​ന്ത​നു​വി​ന്‍റെ കാ​റി​ൽ ത​ട്ടു​ക​യാ യി​രു​ന്നു. ഇ​തു​ക​ണ്ടു ഡ്രൈ​വ​ർ സീ​റ്റി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങി​യ ശ​ന്ത​നു​വി​നെ ടി​ജു ഹെ​ൽ​മ​റ്റു​കൊ​ണ്ട് അ​ടി​ച്ചു വീ​ഴ്ത്തി​യ ശേ​ഷം ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു.

സം​ഭ​വം ക​ണ്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ടി​ജു​വി​നെ ത​ട​ഞ്ഞു​വ​ച്ച ശേ​ഷം പൊ​ലി​സി​ൽ വി​വ​രം അ​റി​യി​ച്ചു. വി​ഴി​ഞ്ഞ​ത്തു​നി​ന്നെ​ത്തി​യ പൊ​ലി​സ്് സം​ഘം ടി​ജു​വി​നെ ജീ​പ്പി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ൾ കൂ​ട്ടാ​ക്കി​യി​ല്ല. ഒ​ടു​വി​ൽ പൊ​ലി​സും നാ​ട്ടു​കാ​രും ചേ​ർ​ന്നു വ​ള​രെ ശ്ര​മ​പ്പെ​ട്ടു മ​ൽ​പ്പി​ട​ത്ത​ത്തി​ലൂ​ടെ​യാ​ണു ടി​ജു​വി​നെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. അ​ക്ര​മാ​സ​ക്ത​നാ​യ ടി​ജു പൊ​ലി​സ് സ്റ്റേ​ഷ​നെ​യും മ​ണി​ക്കൂ​റു​ക​ളോ​ളം വി​റ​പ്പി​ച്ചു.

ലോ​ക്ക​പ്പി​ല​ട​ച്ചെ​ങ്കി​ലും കൂ​ടു​ത​ൽ അ​ക്ര​മാ​സ​ക്ത​നാ​യ​തോ​ടെ പു​റ​ത്തി​റ​ക്കി വി​ല​ങ്ങ​ണി​യി​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ജീ​പ്പി​ൽ​നി​ന്നും ഇ​റ​ങ്ങി​യേ​ടാ​നും ശ്ര​മം​ന​ട​ത്തി.

മ​ദ്യ​ത്തി​ന്‍റെ ല​ഹ​രി​യി​റ​ങ്ങു​ന്ന​തു​വ​രെ പൊ​ലി​സി​നു കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. 10 വ​ർ​ഷം മു​ൻ​പ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ടി​ജു തൃ​ശൂ​രി​ൽ​നി​ന്നു മൂ​ന്ന​ര വ​ർ​ഷം മു​ൻ​പാ​ണ് ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ വി​ഴി​ഞ്ഞം മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്മെ​ന്‍റി​ലെ​ത്തി​യ​ത്. ഏ​തു സ​മ​യ​ത്തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ക​ട​ലി​ൽ ഇ​റ​ങ്ങാ​ൻ ആ​ത്മാ​ർ​ത്ഥ​ത കാ​ണി​ച്ചി​രു​ന്ന ടി​ജു​വി​നെ കു​ടും​ബ​പ്ര​ശ്‌​നം അ​ല​ട്ടി​യി​രു​ന്ന​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ഇ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ളാ​കാം മ​ദ്യ​പാ​ന​ത്തി​നും അ​ക്ര​മ​ത്തി​നും വ​ഴി​തെ​ളി​ച്ച​തെ​ന്നും കൂ​ടെ​യു​ള്ള​വ​ർ ക​രു​തു​ന്നു.

കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​യാ​യ ടി​ജു​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത് ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വി​യാ​യ​തും പ്ര​ശ്‌​ന​മാ​യി. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ത​ന്‍റെ ആ​ളാ​ണെ​ന്നു പ​റ​ഞ്ഞ് വി​ഴി​ഞ്ഞം സ്റ്റേ​ഷ​നി​ലെ പൊ​ലി സു​കാ​ർ​ക്കെ​തി​രേ ടി​ജു അ​സ ഭ്യ​വ​ർ​ഷ​വും ന​ട​ത്തി.

Tags :

Recent News

Corehub Up