അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിൽ നടക്കുന്ന അങ്കമാലി ഉപജില്ലാ സ്കൂൾ കലോത്സവ പന്തലിന് നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ കാൽനാട്ടൽ നിർവഹിക്കുന്നു.
അങ്കമാലി: പത്ത് വേദികളിലായി നാല് മുതല്‍ ഏഴ് വരെ നടക്കുന്ന അങ്കമാലി ഉപജില്ലാ സ്കൂള്‍ കലോത്സവത്തിനുള്ള പന്തലിന്റെ കാല്‍നാട്ട് നടത്തി. ഹോളി ഫാമിലി ഹൈസ്കൂളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ റീത്ത പോള്‍ പന്തല്‍ കാല്‍നാട്ടു നിര്‍വഹിച്ചു. അങ്കമാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സീന പോള്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ കലോത്സവ ജനറല്‍ കണ്‍വീനര്‍ സിസ്റ്റര്‍ മെറിന് ജോര്‍ജ്, പന്തല്‍ കമ്മിറ്റി ചെയര്‍മാര്‍ സാജന് വര്‍ക്കി, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ലക്സി ജോയി, ബാസ്റ്റിന് ഡി. പാറക്കല്‍, കൗണ്‍സിലര്‍മാരായ കെ.ഡി. ജയന്, ഷീന മനേജ്, സിജി പോള്‍, ടി.വൈ. ഏലിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags :