Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Committed

മെസിയുടെ പേരിൽ നടന്നത് ഗുരുതര ക്രമക്കേട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക ഫു​​​ട്ബോ​​​ൾ മാ​​​ന്ത്രി​​​ക​​​ൻ ല​​​യ​​​ണ​​​ൽ മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ക്കാ​​​മെ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ന്ന, വി​​​ദേ​​​ശ​​​ത്തേ​​​ക്കു​​​ള്ള പ​​​ണംക​​​ട​​​ത്ത് അ​​​ട​​​ക്ക​​​മു​​​ള്ള ഗു​​​രു​​​ത​​​ര കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ കേ​​​ന്ദ്ര-സം​​​സ്ഥാ​​​ന ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച ജി​​​എ​​​സ്ടി പ്ര​​​ത്യേ​​​ക സം​​​ഘം സ​​​ർ​​​ക്കാ​​​രി​​​നു ശി​​​പാ​​​ർ​​​ശ ചെ​​​യ്തു.

മെ​​​സി​​​യു​​​ടെ പേ​​​രി​​​ൽ ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ, വി​​​ദേ​​​ശ​​​ത്തേ​​​ക്ക് ക​​​ട​​​ത്ത​​​ൽ, നി​​​കു​​​തിവെ​​​ട്ടി​​​പ്പ് തു​​​ട​​​ങ്ങി​​​യ ഗു​​​രു​​​ത​​​ര കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​താ​​​യി ജി​​​എ​​​സ്ടി എ​​​സ്ഐ​​​ടി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി), ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ്, ര​​​ജി​​​സ്ട്രാ​​​ർ ഓ​​​ഫ് ചി​​​റ്റ്സ്, റി​​​സ​​​ർ​​​വ് ബാ​​​ങ്ക് എ​​​ന്നീ കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളും നി​​​കു​​​തിവെ​​​ട്ടി​​​ക്ക​​​ൽ ജി​​​എ​​​സ്ടി​​​യും ഭൂ​​​മി​​​യു​​​ടെ വി​​​ല അ​​​ധി​​​ക​​​മാ​​​യി കാ​​​ണി​​​ച്ചു വാ​​​യ്പ എ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഐ​​​ജി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​വും ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നു ജി​​​എ​​​സ്ടി എ​​​സ്ഐ​​​ടി സ​​​മ​​​ർ​​​പ്പി​​​ച്ച പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ശി​​​പാ​​​ർ​​​ശ ചെ​​​യ്തു.

വി​​​ദേ​​​ശ സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ലെ ജി​​​എ​​​സ്ടി വെ​​​ട്ടി​​​പ്പ്, വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ, സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​ന്പ​​​നി പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​നെ​​​തി​​​രെ (ആ​​​ർ​​​ബി​​​സി)​​​യാ​​​ണ് ഇ​​​ഡി അ​​​ട​​​ക്ക​​​മു​​​ള്ള കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ​​​യും- സം​​​സ്ഥാ​​​ന ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ​​​യും അ​​​ന്വേ​​​ഷ​​​ണം നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

അ​​​ർ​​​ജ​​​ന്‍റൈൻ ഫു​​​ട്ബോ​​​ൾ ടീ​​​മി​​​നെ​​​യും മെ​​​സി​​​യെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ക​​​ളി​​​പ്പി​​​ക്കാ​​​മെ​​​ന്ന പേ​​​രി​​​ൽ അ​​​ർ​​​ജ​​​ന്‍റീ​​​ന ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​യി വി​​​ദേ​​​ശ​​​ത്തേ​​​ക്കു കോ​​​ടി​​​ക​​​ൾ കൈ​​​മാ​​​റി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ, അ​​​നാ​​​വ​​​ശ്യ ഫ​​​ണ്ട് തി​​​രി​​​മ​​​റി, ചി​​​ട്ടിഫ​​​ണ്ട് നി​​​യ​​​മ​​​ലം​​​ഘ​​​നം തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ഡി അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്.

Kerala

പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ തോ​റ്റ​തി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

കൊ​ല്ലം: സി​ബി​എ​സ്ഇ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഒ​രു വി​ഷ​യ​ത്തി​ൽ തോ​റ്റ​തി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. കൊ​ല്ലം ചി​റ​ക്ക​ര ഇ​ട​വ​ട്ടം സ്വ​ദേ​ശി പ്ര​ജൂ​ബ് പ്ര​കാ​ശ് ആ​ണ് മ​രി​ച്ച​ത്.

വ​ർ​ക്ക​ല അ​യി​രൂ​ർ എം​ജി​എം മോ​ഡ​ൽ സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി ആ​യി​രു​ന്നു പ്ര​ജൂ​ബ് പ്ര​കാ​ശ്. പ​രീ​ക്ഷാ​ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ള്‍ 'ദി​ശ' ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: Toll free helpline number: 1056, 0471-2552056)

National

എ​സി വാ​ങ്ങു​ന്ന​തി​നെ ചൊ​ല്ലി ഭർത്താവുമായി ത​ർ​ക്കം; ഭാര്യ ജീ​വ​നൊ​ടു​ക്കി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​രി​ൽ എ​സി വാ​ങ്ങാ​ൻ ഭ​ർ​ത്താ​വ് വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ ജീ​വ​നൊടു​ക്കി. പു​ല്ലാ​രം​പാ​ക്കം സ്വ​ദേ​ശി മോ​ണി​ക്ക (23) ആ​ണ് മ​രി​ച്ച​ത്.

എ​സി വാ​ങ്ങു​ന്ന​തി​നെ ചൊ​ല്ലി രാ​ത്രി​യി​ൽ മോ​ണി​ക്ക​യും ഭ​ർ​ത്താ​വ് ആ​കാ​ശും ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി. പി​ന്നാ​ലെ ആ​കാ​ശും അ​ച്ഛ​ന​മ്മ​മാ​രും സ​ഹോ​ദ​ര​നും രാ​ത്രി ടെ​റ​സി​ൽ ആ​ണ് ഉ​റ​ങ്ങി​യ​ത്.

രാ​വി​ലെ താ​ഴെ വ​ന്ന​പ്പോ​ൾ മോ​ണി​ക്ക​യു​ടെ മു​റി അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന​പ്പോ​ൾ മോ​ണി​ക്ക​യെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

പു​ല്ലാ​ര​മ്പാ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ച​തോ​ടെ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. മോ​ണി​ക്ക​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു. മോ​ണി​ക്ക​യു​ടെ മ​ര​ണ​ത്തി​ൽ സം​ശ​യം ഉ​ണ്ടെ​ന്ന് അ​ച്ഛ​ന​മ്മ​മാ​ർ പ​റ​ഞ്ഞു.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​സ്ത്ര​വി​ല്പ​ന​ശാ​ല​യി​ൽ ജീ​വ​ന​ക്കാ​രാ​യ ഇ​രു​വ​രു​ടെ​യും വി​വാ​ഹം മൂ​ന്ന് വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു. ഒ​രു​മി​ച്ച് പ​ഠി​ച്ച ഇ​രു​വ​രും പ്ര​ണ​യി​ച്ചാ​ണ് വി​വാ​ഹി​ത​രാ​യ​ത്.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ള്‍ 'ദി​ശ' ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: Toll free helpline number: 1056, 0471-2552056)

 

National

ഗെ​യിം ക​ളി​ക്കാ​ൻ ഫോ​ൺ കൊ​ടു​ത്തി​ല്ല; 14 വ​യ​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി

ബം​ഗ​ളൂ​രു: ഗെ​യിം ക​ളി​ക്കാ​ൻ അ​മ്മ മൊ​ബൈ​ൽ ഫോ​ൺ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് 14 വ​യ​സു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി. ക​ർ​ണാ​ട​ക​യി​ലെ ഹു​ബ്ബ​ള്ളി ഉ​ദ​യ​ന​ഗ​റി​ലാ​ണ് സം​ഭ​വം.

14 വ​യ​സു​കാ​ര​നാ​യ സ​മ​ർ​ഥ് ആ​ണ് മ​രി​ച്ച​ത്. കു​ട്ടി ഫ്രീ ​ഫ​യ​ർ എ​ന്ന ഓ​ൺ​ലൈ​ൻ ഗെ​യി​മി​ന് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

മൊ​ബൈ​ൽ ഫോ​ണി​ൽ അ​മി​ത​മാ​യി ഗെ​യിം ക​ളി​ക്കു​ന്ന ശീ​ലം നി​ർ​ത്ത​ണ​മെ​ന്ന് വീ​ട്ടു​കാ​ർ സ​മ​ർ​ഥി​നോ​ട് പ​ല ത​വ​ണ പ​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യും അ​മ്മ ഗെ​യിം ക​ളി​ക്ക​രു​തെ​ന്ന് ഉ​പ​ദേ​ശി​ച്ചു. ഇ​തി​ൽ മ​നം​നൊ​ന്ത കു​ട്ടി മു​റി​യി​ൽ ക​യ​റി അ​മ്മ​യു​ടെ സാ​രി​യി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഹു​ബ്ബ​ള്ളി​യി​ലെ കേ​ശ്വാ​പു​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ഹു​ബ്ബ​ള്ളി​യി​ലെ കിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

പെ​ൺ​കു​ട്ടി​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി

കോ​ഴി​ക്കോ​ട്: മൂ​ഴി​ക്ക​ലി​ല്‍ പ​തി​നാ​റു വ​യ​സു​കാ​രി​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ബ​ന്ധു​വാ​യ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. മൂ​ഴി​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ ന​സ്രീ​ന​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വാ​യ അ​ദി​നാ​ൻ എ​ന്ന യു​വാ​വാ​ണ് ന​സ്രീ​ന​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ര​ണ്ട് മു​റി​ക​ളി​ലാ​യാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മ​രി​ച്ച 16 വ​യ​സു​കാ​രി പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഇ​ന്ന് രാ​വി​ലെ​യാ​ണ് നാ​ട്ടു​കാ​ർ വി​വ​രം അ​റി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യി​ലാ​ണ് നാ​ടി​നെ ഞെ​ട്ടി​ക്കു​ന്ന കൊ​ല​പാ​ത​കം ഉ​ണ്ടാ​യ​ത്. ഇ​ന്ന് രാ​വി​ലെ വി​വ​രം അ​റി​ഞ്ഞ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് രാ​വി​ലെ എ​ത്തി മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. നി​ല​വി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന സ​മ​യ​ത്ത് വീ​ട്ടി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. മൂ​ഴി​ക്ക​ലി​ലെ വീ​ട്ടി​ലേ​ക്ക് 15 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്ത് താ​മ​സി​ക്കു​ന്ന അ​ദി​നാ​ൻ എ​ങ്ങ​നെ എ​ത്തി​യെ​ന്ന​തു​ൾ​പ്പെ​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. വീ​ട്ടി​ലെ സി​സി​ടി​വി ഉ​ൾ​പ്പെ​ടെ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

നേ​ര​ത്തെ, കു​ടും​ബ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ല​വി​ൽ ബ​ന്ധു​ക്ക​ളെ​ല്ലാ​വ​രും മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലാ​ണു​ള്ള​ത്. ഇ​വ​രു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ത്താ​ൽ മാ​ത്ര​മേ കൊ​ല​പാ​ത​ക​ത്തി​ൻ്റെ കാ​ര​ണ​ത്തെ കു​റി​ച്ച് പോ​ലീ​സി​ന് വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ.

Kerala

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് എ​ൻ​ഡി​എ പ്ര​തി​ജ്ഞാബ​ദ്ധം: ന​​രേ​​ന്ദ്ര​​ മോ​​ദി.

തി​​രു​​വ​​ല്ല: കേ​​ര​​ള​​ത്തി​​ന്‍റെ വി​​ക​​സ​​ന​​ത്തി​​ൽ കേ​​ന്ദ്ര​​ത്തി​​ലെ എ​​ൻ​​ഡി​​എ സ​​ർ​​ക്കാ​​ർ ഒ​​രി​​ക്ക​​ലും പു​​റം​​തി​​രി​​ഞ്ഞു നി​​ന്നി​​ട്ടി​​ല്ലെ​​ന്ന് പ്ര​​ധാ​​നമ​​ന്ത്രി ന​​രേ​​ന്ദ്ര​​ മോ​​ദി. തി​രു​വ​ല്ല​യി​ൽ എ​ൻ​ഡി​എ പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ൽ എ​ൻ​ഡി​എ ഒ​രി​ക്ക​ൽ​പോ​ലും അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും കോ​​ൺ​​ഗ്ര​​സ് ഭ​​രി​​ച്ചി​​രു​​ന്ന കാ​​ല​​ഘ​​ട്ട​​ത്തേ​​ക്കാ​​ൾ അ​​ഞ്ചി​​ര​​ട്ടി തു​​ക കേ​​ര​​ള​​ത്തി​​നു കേ​​ന്ദ്ര​​ത്തി​​ൽ നി​​ന്നു ല​​ഭി​​ച്ചു. അ​​ടി​​സ്ഥാ​​ന മേ​​ഖ​​ല​​യു​​ടെ വി​​ക​​സ​​ന​​ത്തി​​നാ​​ണ് കേ​​ന്ദ്രം ശ്ര​​ദ്ധി​​ച്ച​​ത്.

കേ​​ര​​ളം വി​​ക​​സ​​ന​​ത്തി​​ന്‍റെ പാ​​ത​​യി​​ൽ അ​​തി​​വേ​​ഗം മു​​ന്നേ​​റ​​ണ​​മെ​​ന്ന​​താ​​ണ് എ​​ൻ​​ഡി​​എ​​യും ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ശ​​ബ​​രി റെ​​യി​​ൽ​​പ്പാ​​ത പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​ൻ മു​​ൻ​​കൈ​​യെ​​ടു​​ത്ത​​തും ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​ണ്.

ദേ​​ശീ​​യ പാ​​ത വി​​ക​​സ​​നം പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​ത് കേ​​ന്ദ്ര​​ത്തി​​ന്‍റെ ഇ​​ട​​പെ​​ട​​ലി​​ലാ​​ണ്. എ​​ന്നാ​​ൽ വി​​ക​​സ​​ന രം​​ഗ​​ത്തെ മു​​ന്നേ​​റ്റം മു​​ട​​ക്കാ​​നാ​​ണ് എ​​ൽ​​ഡി​​എ​​ഫും യു​​ഡി​​എ​​ഫും ശ്ര​​മി​​ച്ചി​​ട്ടു​​ള്ള​​ത്.

ഗ​​ൾ​​ഫ് സം​​ഘ​​ർ​​ഷം: അ​​പ​​ക​​ട​​ക​​ര​​മാ​​യ പ്ര​​സ്താ​​വ​​ന അ​​വ​​സാ​​നി​​പ്പി​​ക്ക​​ണം

ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന സം​​ഘ​​ർ​​ഷ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് രാ​​ജ്യ​​ത്ത് രാ​​ഷ്ട്രീ​​യ നേ​​ട്ട​​ത്തി​​നു​​വേ​​ണ്ടി പ്ര​​കോ​​പ​​ന​​വും അ​​പ​​ക​​ട​​ക​​ര​​വു​​മാ​​യ പ്ര​​സ്താ​​വ​​ന​​ക​​ൾ കോ​​ൺ​​ഗ്ര​​സും പ്ര​​തി​​പ​​ക്ഷ ക​​ക്ഷി നേ​​താ​​ക്ക​​ളും അ​​വ​​സാ​​നി​​പ്പി​​ക്ക​​​മെ​​ന്ന് ന​​രേ​​ന്ദ്ര​​മോ​​ദി ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ലും പ​​ശ്ചി​​മേ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലു​​മാ​​യി ക​​ഴി​​യു​​ന്ന ഇ​​ന്ത്യ​​ക്കാ​​രു​​ടെ സു​​ര​​ക്ഷി​​ത​​ത്വ​​ത്തി​​നാ​​ണ് പ്രാ​​ധാ​​ന്യം.

ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളെ ശ​​ത്രു​​പ​​ക്ഷ​​ത്തു നി​​ർ​​ത്തി​​ക്കൊ​​ണ്ടു​​ള്ള പ്ര​​സ്താ​​വ​​ന​​ക​​ൾ പ്ര​​കോ​​പ​​ന​​ത്തി​​നു കാ​​ര​​ണ​​മാ​​കും. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വ​രും​പോ​കും. ഇ​തി​ന്‍റെ പേ​രി​ൽ ന​ട​ത്തു​ന്ന അ​​നാ​​വ​​ശ്യ​​മാ​​യ പ​​ല പ്ര​​സ്താ​​വ​​ന​​ക​​ളും അ​​പ​​ക​​ട​​ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലേ​​ക്കു വ​​ഴി​​തെ​​ളി​​ക്കു​​മെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

ച​ങ്ങനാ​ശേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ഹെ​ലി​കോ​പ്ട​റി​ൽ വ​ന്നി​റ​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി കാ​ർ മാ​ർ​ഗ​മാ​ണ് തി​രു​വ​ല്ല​യി​ലേ​ക്ക് എ​ത്തി​യ​ത്. റോ​ഡി​ന് ഇ​രു​വ​ശ​വും നി​ര​വ​ധി​യാ​ളു​ക​ൾ അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു.

തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ പ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളെ വേ​ദി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ പ​രി​ച​യ​പ്പെ​ടു​ത്തി. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Kerala

വ​യ​നാ​ട്ടി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി; ബ​ന്ധു​വും അ​യ​ൽ​ക്കാ​ര​നും അ​റ​സ്റ്റി​ൽ

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ 16 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി. തി​ങ്ക​ളാ​ഴ്ച​യാ​ണ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ 16 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി​യ​ത്.

വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ വി​വ​രം സ്കൂ​ൾ അ​ധി​കൃ​ത​രാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി പ​ല ത​വ​ണ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി എ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. 2024-25 വ​ര്‍​ഷ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

സ്കൂ​ളി​ലെ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് കു​ട്ടി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്താം തീ​യ​തി​യാ​ണ് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ അ​റി​യി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Kerala

ജ്വ​ല്ല​റി​ക്ക് മു​ക​ളി​ല്‍ നി​ന്നും ചാ​ടി യു​വാ​വ് ജീവനൊടുക്കി; ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് യു​വാ​വ് ജ്വ​ല്ല​റി​ക്ക് മു​ക​ളി​ല്‍ നി​ന്നും ചാ​ടി ജീവനൊടുക്കി. എം​ജി റോ​ഡി​ലു​ള്ള ആ​ല​പ്പാ​ട്ട് ജ്വ​ല്ല​റി​യു​ടെ മു​ക​ളി​ല്‍ നി​ന്നാ​ണ് 40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വ് താ​ഴേ​ക്ക് ചാ​ടി ജീവനൊടുക്കിയത്.

മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഉ​ച്ച​യ്ക്ക് ഒ​ന്നേ മു​ക്കാ​ലോ​ടെ ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. എ​റ​ണാ​കു​ളം ജോ​സ് ജം​ഗ​ഷ​ന് വ​ട​ക്കു​വ​ശ​ത്തു​ള്ള ആ​ല​പ്പാ​ട്ട് ജ്വ​ല്ല​റി​യി​ലേ​ക്ക് വ​ന്ന യു​വാ​വ് സൈ​ഡി​ലൂ​ടെ​യു​ള്ള സ്‌​റ്റെ​പ്പി​ലൂ​ടെ മു​ക​ളി​ലേ​ക്ക് ക​യ​റി താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മാ​ന​സി​കാ​സ്വ​സ്ഥ​ത​യു​ള്ള​യാ​ളാ​ണ് ഇ​യാ​ള്‍ എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

Kerala

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി

തി​രു​വ​ന​ന്ത​പു​രം: സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വു​കാ​ര​ൻ ജീവനൊടുക്കി. ആ​ല​പ്പു​ഴ സ്വ​ദേ​ശി ഹ​രി​ദാ​സ് (58) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.

ജ​യി​ലി​ലെ നി​ർ​മാ​ണ യൂ​ണി​റ്റി​ൽ ഇ​യാ​ൾ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ച്ച് ക​ഴി​യു​ക​യാ​യി​രു​ന്നു ഹ​രി​ദാ​സ്.

ജ​യി​ൽ കോ​മ്പൗ​ണ്ടി​ന​ക​ത്തു​ള്ള നി​ർ​മാ​ണ യൂ​ണി​റ്റി​ൽ ഇ​ന്ന് രാ​വി​ലെ 7.30-നാ​ണ് ഹ​രി​ദാ​സ് ജോ​ലി​ക്കാ​യി ക​യ​റി​യ​ത്. മ​ക​ളെ വി​വാ​ഹം ചെ​യ്യാ​നി​രു​ന്ന യു​വാ​വി​ന്‍റെ മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് ഹ​രി​ദാ​സ്.

National

ഹൈ​ദ​രാ​ബാ​ദി​ൽ വി​ദ്യാ​ർ​ഥി​നി സ്‌​കൂ​ള്‍ ​കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. ഇ​ന്ന് ഹൈ​ദ​രാ​ബാ​ദി​ലെ ഹ​ബ്‌​സി​ഗു​ഡ പ്ര​ദേ​ശ​ത്തെ കാ​ര്യ സ്‌​കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. പ​രീ​ക്ഷ​യി​ല്‍ മാ​ര്‍​ക്ക് കു​റ​ഞ്ഞ​തി​ന് മാ​താ​പി​താ​ക്ക​ള്‍ ശാ​സി​ച്ച​തി​ല്‍ കു​ട്ടി അ​സ്വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി സെ​ക്ക​ന്ത​രാ​ബാ​ദി​ലെ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ തെ​ല​ങ്കാ​ന​യി​ലെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്. തി​ങ്ക​ളാ​ഴ്ച നി​സാ​മാ​ബാ​ദ് ജി​ല്ല​യി​ലെ ച​ന്ദ്രൂ​രി​ലു​ള്ള തെ​ല​ങ്കാ​ന മൈ​നോ​റി​റ്റി റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

Latest News

Corehub Up