x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഹൃ​ത്തി​ന്‍റെ മ​ക​ളെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 22, 2026 11:58 AM IST | Updated: July 22, 2026 12:02 PM IST

എം. ​സി​റാ​ജ്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ചി​റ്റൂ​രി​ൽ പ്രേ​ത​ബാ​ധ ഒ​ഴി​പ്പി​ക്ക​ലി​ന്‍റെ പേ​രി​ൽ സു​ഹൃ​ത്തി​ന്‍റെ മ​ക​ളെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം സ്വ​ദേ​ശി എം. ​സി​റാ​ജാ​ണ് പെ​ൺ​സു​ഹൃ​ത്തി​ന്‍റെ പ​തി​നാ​റു​കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച​ത്.

കു​റ​ച്ചു​നാ​ളു​ക​ൾ​ക്ക് മു​ൻ​പ് സി​റാ​ജ് ചി​റ്റൂ​രി​ലെ​ത്തി​യി​രു​ന്നു. ഇ​വി​ടെ​വ​ച്ചാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. മ​ക​ൾ​ക്ക് പ്രേ​ത​ബാ​ധ​യു​ണ്ടെ​ന്നും ഇ​ത് ഒ​ഴി​പ്പി​ക്കാ​മെ​ന്നും ഇ​യാ​ൾ യു​വ​തി​യെ വി​ശ്വ​സി​പ്പി​ച്ചു.

യു​വ​തി​യെ​യും മ​ക​ളെ​യും സ​ഹോ​ദ​ര​നെ​യും സി​റാ​ജ് ഫാ​മി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. പൂ​ജ ന​ട​ത്താ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് പെ​ൺ​കു​ട്ടി​യു​മാ​യി ഇ​യാ​ൾ ഒ​രു മു​റി​യി​ലേ​ക്ക് പോ​യി. അ​മ്മ​യോ​ടും സ​ഹോ​ദ​ര​നോ​ടും മ​റ്റൊ​രു മു​റി​യി​ൽ ഇ​രി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു.

മു​റി​യി​ൽ വ​ച്ച് സി​റാ​ജ് കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പെ​ൺ​കു​ട്ടി ബ​ഹ​ളം വ​ച്ചു. തു​ട​ർ​ന്ന് ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ഇയാളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ പി​ന്നീ​ട് റി​മാ​ൻ​ഡു ചെ​യ്തു.

Tags : Deepika Assault Rape Arrest

Recent News

Corehub Up