x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇൻസ്റ്റഗ്രാം കെണി, പതിനാറുകാരിയെ തടവിലാക്കി പീഡനം; ഏഴു പേർക്കായി തെരച്ചിൽ

കോഴിക്കോട് ബ്യൂറോ
Published: June 26, 2026 12:06 PM IST | Updated: June 26, 2026 01:05 PM IST

പ്രതീകാത്മക ചിത്രം.

കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​രി​ല്‍നി​ന്നു പ​തി​നാ​റു​കാ​രി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്കു വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. പ്ര​തി​ക​ള്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളു​ക​യും ചെ​യ്തു. ക​ണ്ണൂ​രി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ല്‍ ത​ട​വി​ലാ​ക്കി​യ പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ ​ദി​വ​സം പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​താ​യു​ള്ള കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സു​ഹൈ​ല്‍, വ​സീം, ആ​ത്മ​ജു എ​ന്നി​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സ​ടു​ത്തു.

രണ്ടു സംഘങ്ങൾ

ഇ​വ​ര്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി ത​ള്ളി. മൊ​ത്തം ഏ​ഴു​പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. ഇ​വ​രെ ഉ​ട​ന്‍ ത​ന്നെ പി​ടി​കൂ​ടു​മെന്നു ചേ​വാ​യൂ​ര്‍ എ​സ്എ​ച്ച​ഒ പ​റ​ഞ്ഞു. സു​ഹൈ​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യും മ​റ്റു ര​ണ്ടു​പേ​ര്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​മാ​ണ്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നു ശ്ര​മം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു​ സം​ഘ​ങ്ങ​ളാ​ണ് പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​ത്. ഈ ​സം​ഘ​ങ്ങ​ള്‍​ക്കു പ​ര​സ്പ​രം ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ മാ​സം 15നു ​രാ​ത്രി 10.30ന് ​കാ​റി​ല്‍ എ​ത്തി​യ ര​ണ്ടു പേ​ര്‍ വീ​ടി​നു മു​ന്നി​ല്‍ വ​ച്ചു പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​ പോ​യ​താ​യി വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍ന്നു ചേ​വാ​യൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ചു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഞെട്ടിക്കുന്ന സംഭവങ്ങൾ

ഇ​ന്‍​സ്റ്റ​ഗ്രാം മു​ഖേ​ന പ​രി​ച​യ​പ്പെ​ട്ട ഒ​രു യു​വാ​വാ​ണ് സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ രാ​ത്രി​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ കാ​റി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​യ​തെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബ​ന്ധു​വി​നു ല​ഭി​ച്ച ഫോ​ണ്‍ കോ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​ട്ടി​യെ സം​ഘം നെ​ടു​മ്പാ​ശേ​രി​യി​ല്‍ എ​ത്തി​ച്ച​താ​യി വി​വ​രം ല​ഭി​ച്ചു. പ്ര​തി​ക​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നു പോ​ക്‌​സോ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര വ​കു​പ്പു​ക​ള്‍ ചു​മ​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെത്തുട​ര്‍​ന്ന് പ്ര​തി​ക​ള്‍ പെ​ണ്‍​കു​ട്ടി​യെ തി​രി​കെ നാ​ട്ടി​ലേ​ക്കു പോ​കാ​ന്‍ അ​നു​വ​ദി​ച്ചു.

മറ്റൊരു സംഘം

പെ​ണ്‍​കു​ട്ടി തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മ​റ്റൊ​രു സം​ഘ​ത്തി​ന്‍റെ കെ​ണി​യി​ല്‍ വീ​ണു. വീ​ട്ടി​ല്‍ എ​ത്തി​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ഇ​വ​ര്‍ പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു സം​ഘ​ങ്ങ​ളും കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി നാ​ട്ടി​ലേ​ക്കു തി​രി​ച്ച വി​വ​ര​മ​റി​ഞ്ഞു പോ​ലീ​സ് തൃ​ശൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

36 ദി​വ​സ​ത്തി​നു ​ശേ​ഷം ക​ണ്ണൂ​രി​ലെ കൊ​ള​വ​ല്ലൂ​ര്‍ ര​ഹ​സ്യകേ​ന്ദ്ര​ത്തി​ല്‍​നി​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് കോ​ഴി​ക്കോ​ട് സി​ഡ​ബ്ല്യു​സി​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി. ഇ​വ​രെ കെ​യ​ര്‍​ഹോ​മി​ലേ​ക്കു മാ​റ്റി.

മറ്റൊരു യുവതിയും

ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ല്‍ മ​റ്റൊ​രു യു​വ​തികൂ​ടി ഉ​ണ്ടാ​യി​രു​ന്ന​താ​യും അ​ര്‍​ധ​രാ​ത്രി​യി​ലും മ​റ്റും യു​വ​തി​യു​വാ​ക്ക​ള്‍ ഇ​വി​ടെ വ​ന്നു വ​ന്നു​പോ​കു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ക​ണ്ണൂ​ര്‍ കൊ​ള​വ​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ചെ​റ്റ​ക്ക​ണ്ടി​യി​ലാ​ണ് കു​ട്ടി​യെ ത​ട​വി​ലാ​ക്കി​യി​രു​ന്ന​ത്. കൊ​ള​വ​ല്ലൂ​ര്‍ സ്വ​ദേ​ശി പ​റ​മ്പ​ത്ത് അ​ജി​ത​ന്‍ എ​ന്ന വ്യ​ക്തി ര​ണ്ടു മാ​സം മു​ന്‍​പ് വാ​ട​ക​യ്ക്കു കൊ​ടു​ത്ത വീ​ട്ടി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​കൊ​ണ്ടു​വന്നു താ​മ​സി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം കാ​റി​ല്‍ എ​ത്തി​യ സം​ഘ​ത്തെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു വ​ച്ചു ചോ​ദ്യം ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​വി​ടെനി​ന്നു മ​യ​ക്കു​മ​രു​ന്നു തൂ​ക്കു​ന്ന ത്രാ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

Tags : Instagram trap sexual assault police case

Recent News

Corehub Up