പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ വിലയിരുത്തുന്നതിനായുള്ള സിപിഎം പോളിറ്റ് ബ്യൂറോ (പിബി) യോഗം ഇന്ന് ഡൽഹിയിൽ ചേരുന്നു. വരാനിരിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ സമർപ്പിക്കേണ്ട റിപ്പോർട്ടിന്റെ രൂപരേഖ തയ്യാറാക്കുകയാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന ലക്ഷ്യം.
കേരളത്തിലെ കനത്ത തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായ നേതൃത്വത്തിനാണെന്നാണ് സംസ്ഥാന ഘടകം വിലയിരുത്തുന്നത്. എന്നാൽ, ഈ നിലപാടിനോട് ചില പിബി അംഗങ്ങൾക്ക് ശക്തമായ വിയോജിപ്പുണ്ടെന്നാണ് സൂചനകൾ. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെതിരെയും പിബിയിൽ ചില കോണുകളിൽ നിന്ന് എതിർപ്പുകൾ ഉയർന്നിട്ടുണ്ട്.
ഇതിനുപുറമേ, മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടർച്ചയായി ചോദ്യം ചെയ്യുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യവും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്തേക്കും. യോഗത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇന്നലെത്തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ട്.
Tags : CPM Politburo AKG Bhawan New Delhi Latest News