x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈപ്പി​നി​ല്‍ വീ​ട്ട​മ്മ​യ്ക്ക് നേ​രെ വാ​ട​ക​ക്കാ​ര​ന്‍റെ ആ​ക്ര​മ​ണം; പോ​ലീ​സ് കേ​സെ​ടു​ത്തു


Published: June 26, 2026 12:11 PM IST | Updated: June 26, 2026 12:19 PM IST

കൊ​ച്ചി: വൈപ്പി​നി​ല്‍ വാ​ട​ക കാ​ലാ​വ​ധി ക​ഴി​ഞ്ഞ വീ​ട് ഒ​ഴി​ഞ്ഞു കൊ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട വീ​ട്ടു​ട​മ​യെ താ​മ​സ​ക്കാ​ര​ന്‍ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. എ​ള​ങ്ങു​ന്ന​പ്പു​ഴ സ്വ​ദേ​ശി​നി​യാ​ണ് ഞാ​റ​ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​വ​രു​ടെ നാ​യ​ര​മ്പ​ലം ത​യ്യെ​ഴു​ത്ത് വ​ഴി​യി​ലു​ള്ള പു​തു​കു​ള​ങ്ങ​ര വീ​ട്ടി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന റെ​ജി എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. വീ​ട്ടു​ട​മ​യാ​യ വീ​ട്ട​മ്മ​യെ​യും ഇ​വ​രു​ടെ മാ​താ​വി​നെ​യും താ​മ​സ​ക്കാ​ര​ന്‍ കൈ​യേ​റ്റം ചെ​യ്യു​ക​യും മാ​ന​ഹാ​നി വ​രു​ത്തു​ന്ന രീ​തി​യി​ല്‍ പെ​രു​മാ​റു​ക​യും അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി.

Tags : Tenant attacks housewife

Recent News

Corehub Up