x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

69-ാം വയസിൽ കാൻസറിനോട് പോരാടി മുൻ മിസ് ഇന്ത്യ നഫീസ അലി; 11,000 അടി ഉയരത്തിൽ ട്രെക്കിംഗ്

നാഷണൽ ഡെസ്ക്
Published: June 26, 2026 01:05 PM IST | Updated: June 26, 2026 01:07 PM IST

ബോളിവുഡിന്‍റെ പ്രിയങ്കരി നഫീസ അലി മലയാളിക്കും സുപരിചിതയായ താരമാണ്. മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലെ മേരി ജോൺ കുരിശിങ്കൽ എന്ന ശക്തമായ കഥാപാത്രം ചലച്ചിത്രാസ്വാദകരുടെ മനസിൽ എന്നും നിലനിൽക്കും. 1976ൽ, തന്‍റെ പത്തൊന്പതാം വയസിൽ മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട നഫീസ ഒരു തലമുറയുടെ സ്വപ്നസുന്ദരിയായിരുന്നു.

വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന താരം അസുഖബാധിതയായതിനെത്തുടർന്ന്, പൊതുമധ്യത്തിൽ അത്ര സജീവമായിരുന്നില്ല. ഇപ്പോൾ, കാൻസറിന്‍റെ നാ​ലാം ഘ​ട്ട​ത്തി​ലും വ​റ്റാ​ത്ത ആ​ത്മ​വി​ശ്വാ​സ​വു​മാ​യി നഫീസ അലി നടത്തിയ ട്രെക്കിംഗ് വാർത്തയാണ് താരത്തെ സ്നേഹിക്കുന്നവർ പ്രാർഥനയോടെ ഏറ്റെടുത്തത്. 69 വയസ് പിന്നിടുന്പോഴും രോഗാവസ്ഥയോടു പോ​രാ​ടി ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ റോ​ഹ്താംഗിൽ പ​തി​നൊ​ന്നാ​യി​രം അ​ടി ഉ​യ​ര​മു​ള്ള മ​ല​നി​ര​ക​ൾ കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ് ഈ ​മു​ൻ മി​സ് ഇ​ന്ത്യ. കീ​മോ​തെ​റാ​പ്പി​ക​ൾ​ക്കു വി​ധേ​യ​യാ​യി​ക്കൊ​ണ്ടി​രി​ക്കെ​യാ​ണ് കു​ടും​ബ​ത്തോ​ടൊ​പ്പം ന​ഫീ​സ ​സാ​ഹ​സി​കയാ​ത്ര ന​ട​ത്തി​യ​ത്.

 

K-Rail Survey

മ​ല​ക​യ​റ്റ​ത്തിന്‍റെ ദൃ​ശ്യ​ങ്ങ​ൾ ന​ഫീ​സ അ​ലി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കുവ​ച്ചു. മിനിറ്റുകൾക്കുള്ളിലാണ് വീഡിയോ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തും വൈ​റ​ലാ​യ​തും. സ​ർ​ജ​റി​ക​ൾ​ക്കും കീ​മോ​തെ​റാ​പ്പി​ക​ൾ​ക്കും ശേ​ഷം, നടത്തിയ യാത്ര തനിക്കു നവോന്മേഷം നൽകുന്നതായി നഫീസ പറഞ്ഞു. പ്രി​യ​പ്പെ​ട്ട​വ​രോ​ടൊ​പ്പം കി​ടി​ല​ൻ പി​ക്നി​ക് ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​തിന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണു താ​രം. ദു​ർ​ഘ​ടമായ പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ കാട്ടുപാ​ത​യി​ലൂ​ടെ മ​രു​മ​ക​ൻ ആ​ദി​ലിന്‍റെ​യും കൊ​ച്ചു​മ​ക​ൻ ആ​മൈ​റിന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ഫീ​സ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.

ഹി​മാ​ല​യ​ൻ മ​ല​നി​ര​ക​ളു​ടെ മ​നോ​ഹ​ര​മാ​യ കാ​ഴ്‌​ച​ക​ൾ സ​മ്മാ​നി​ക്കു​ന്ന പ്ര​ശ​സ്ത​മാ​യ അഡ​ൽ ട​ണ​ൽ ക​ട​ന്നാ​ണ് ന​ഫീ​സ​യും കു​ടും​ബ​വും സിസു എ​ന്ന സ്ഥ​ല​ത്ത് എ​ത്തി​യ​ത്. നഫീസ അലി ​യാ​ത്ര​യെ ഇങ്ങനെ വി​ശേ​ഷി​പ്പി​ച്ചു:
"മ​നോ​ഹ​ര​മാ​യ പ്രദേശത്തിരുന്ന് ഉറ്റവരോടൊപ്പം ​ഭ​ക്ഷ​ണം ക​ഴി​ക്കണ​മെന്നും സമ​യം ചി​ല​വ​ഴി​ക്ക​ണ​മെ​ന്നും ആ​ഗ്ര​ഹി​ച്ചി​രു​ന്നു. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോഹരമായ അ​നു​ഭ​വ​മാ​യി​രു​ന്നു...'

 

K-Rail Survey

പെ​രി​റ്റോ​ണി​യ​ൽ കാ​ൻ​സ​റാ​ണ് ന​ഫീ​സ​യെ ബാ​ധി​ച്ച​ത്. നി​ല​വി​ൽ നാ​ലാം ഘ​ട്ട​ത്തി​ലാ​ണ്. 2018 ലാ​ണ് ന​ഫീ​സ​യ്ക്ക് ആ​ദ്യ​മാ​യി മൂ​ന്നാം ഘ​ട്ട പെ​രി​റ്റോ​ണി​യ​ൽ ഒ​വേ​റി​യ​ൻ കാ​ൻ​സ​ർ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ചി​കി​ത്സ​ക​ൾ​ക്കു ശേ​ഷം 2019 ൽ ​താ​ൻ രോ​ഗ​മു​ക്ത​യാ​യെ​ന്ന് അ​വ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം രോ​ഗം വീ​ണ്ടും തി​രി​ച്ചെ​ത്തു​ക​യും തു​ട​ർ​ന്ന് കീ​മോ​തെ​റാ​പ്പി പു​ന​രാ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.

സി​നി​മ​യി​ലും കാ​യി​ക​രം​ഗ​ത്തും ഒ​രു​പോ​ലെ തി​ള​ങ്ങി​യ വ്യ​ക്തി​ത്വ​മാ​ണ് ന​ഫീ​സ അ​ലി​യു​ടേ​ത്. മു​ൻ ദേ​ശീ​യ നീ​ന്ത​ൽ ചാ​മ്പ്യ​നാ​യ അ​വ​ർ പി​ന്നീ​ട് മി​സ് ഇ​ന്ത്യ പ​ട്ട​വും സ്വ​ന്ത​മാ​ക്കി. ജു​നൂ​ൻ, മേ​ജ​ർ സാ​ബ്, ലൈ​ഫ് ഇ​ൻ എ ​മെ​ട്രോ, യം​ല പ​ഗ്ല ദീ​വാ​ന തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ബോ​ളി​വു​ഡിൽ മികച്ച പ്രകടനമാണ് അവർ നടത്തിയത്. അ​മി​താ​ഭ് ബ​ച്ച​ൻ, ശ​ശി ക​പു​ർ, ധ​ർ​മേ​ന്ദ്ര തു​ട​ങ്ങി​യ പ്ര​മു​ഖ ന​ട​ന്മാ​ർ​ക്കൊ​പ്പം നഫീസ അഭിനയിച്ചിട്ടുണ്ട്. പ്രതിസന്ധിയിൽ തളരാത്ത നഫീസയുടെ ജീവിതം മറ്റുള്ളവർക്കും മാതൃകയാണ്.

Tags : Nafisa Ali Bollywood Malayalam cinema Rohtang Pass Big B

Recent News

Corehub Up