x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​രീ​സി​ൽ ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗം: പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മ​ദ്യ​പാ​ന​ത്തി​നും മ​ദ്യ​വി​ൽ​പ്പ​ന​യ്ക്കും നി​രോ​ധ​നം


Published: June 26, 2026 12:10 PM IST | Updated: June 26, 2026 12:10 PM IST

പാ​രീ​സ്: ഫ്രാ​ൻ​സി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ൽ ഉ​ഷ്ണ​ത​രം​ഗം തു​ട​രു​ന്ന പ​ശ്ചാ​ത​ല​ത്തി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മ​ദ്യ​പി​ക്കു​ന്ന​തി​നും മ​ദ്യം ​വി​ൽ​​ക്കു​ന്ന​തി​നും അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് പാ​രീ​സ് പോ​ലീ​സ് പ്രി​ഫെ​ക്ട് പാ​ട്രി​സ് ഫോ​ർ അ​റി​യി​ച്ചു.

ക​ടു​ത്ത ചൂ​ട് കാ​ര​ണം പാ​രീ​സി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ​ക്കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​ത്.

മ​ദ്യ​പാ​നം നി​രോ​ധ​ന​ത്തി​ന് പു​റ​മേ, വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ടു​ത്ത വെ​യി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തെ​ന്ന് പാ​രീ​സ് പോ​ലീ​സ് പ്രി​ഫെ​ക്ട് വ്യ​ക്ത​മാ​ക്കി.

Tags : restrict alcohol sale

Recent News

Corehub Up