x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ത്രി വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ യു​വ​തി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: July 31, 2026 05:59 AM IST | Updated: July 31, 2026 05:59 AM IST

ടി.​കെ. മു​ഹ​മ്മ​ദ് സ​ഫ​ദ്

കോ​ഴി​ക്കോ​ട്: രാ​ത്രി വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ യു​വ​തി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ല്‍ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി ചാ​ലി​ല്‍ റോ​ഡ് സ്വ​ദേ​ശി ടി.​കെ. മു​ഹ​മ്മ​ദ് സ​ഫ​ദ് (26)ആ​ണ് പ​ന്നി​യ​ങ്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​യ്യാ​ന​ക്ക​ല്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി വ​ട്ട​ക്കി​ണ​ര്‍ വൈ​എം​ആ​ര്‍​സി​യി​ലു​ള്ള ത​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു.

ഇ​വ​ര്‍ രാ​ത്രി പു​റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്ത് അ​യ​ല്‍ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന സ​ഫ​ദ് ഓ​ടി​യെ​ത്തി യു​വ​തി​യെ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ ശ്ര​മി​ച്ച പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ള്‍ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​ന്നി​യ​ങ്ക​ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ വ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​യാ​ളു​ടെ പേ​രി​ല്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : arrest sexual assault woman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up