Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sexual

ഇ​ൻ​സ്റ്റ​ഗ്രാം പ്ര​ണ​യം; വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: നാ​ഗ​ർ​കോ​വി​ൽ വെ​ള്ളി​ച്ച​ന്ത​യി​ൽ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ്ര​ണ​യ​ത്തി​ലാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ത​ടി​ക്കാ​ര​ക്കോ​ണം സ്വ​ദേ​ശി അ​ജ​ൻ (20), വി​വേ​ക് (32), പ​ര​പ്പ് വി​ള സ്വ​ദേ​ശി ദി​നേ​ശ്, നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി ജെ​രീ​ശ് (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട അ​ജ​നു​മാ​യി വി​ദ്യാ​ർ​ഥി​നി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. അ​ജ​ൻ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് പീ​ഡി​പ്പി​ച്ച ശേ​ഷം വീ​ഡി​യോ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പെ​ൺ​കു​ട്ടി ബ​ന്ധു​വാ​യ വി​വേ​കി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​ത​റി​ഞ്ഞ​ശേ​ഷം താ​ൻ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ക​ഴി​ഞ്ഞ മാ​സം വി​ദ്യാ​ർ​ഥി​നി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ദ്യം ന​ൽ​കി​യ ശേ​ഷം വി​വേ​കും സു​ഹൃ​ത്തു​ക്ക​ളാ​യ ദി​നേ​ശ്, ജെ​രീ​ഷ് എ​ന്നി​വ​രും പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ള​ച്ച​ൽ പൊ​ലി​സ് പ്ര​തി​ക​ളെ​യെ​ല്ലാം അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്‌​തു.

Kerala

യു​വ​തി​യെ കാ​റി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: യു​വ​തി​യെ കാ​റി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി അ​ജി​ത് രാ​ജ് (44), കോ​വ​ളം സ്വ​ദേ​ശി അ​ശോ​ക​ൻ (54) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ഴി​ഞ്ഞം – വെ​ങ്ങാ​നൂ​ർ റോ​ഡി​ലെ ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ത​മ്പാ​നൂ​രി​ലേ​ക്കു ബ​സ് കാ​ത്ത് സ്റ്റോ​പ്പി​ൽ‍ നി​ൽ​ക്കു​ക​യാ​യി​രു​ന്നു യു​വ​തി.

ഈ ​സ​മ​യം കാ​റി​ലെ​ത്തി​യ അ​ജി​ത് രാ​ജും അ​ശോ​ക​നും ഷെ​യ​ർ ടാ​ക്സി ആ​ണെ​ന്നു പ​റ​ഞ്ഞു യു​വ​തി​യെ ക്ഷ​ണി​ച്ചു. വ​രു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും 200 രൂ​പ ത​ന്നാ​ൽ മ​തി​യെ​ന്ന് പ​റ​ഞ്ഞു. യു​വ​തി​യെ കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ൽ ക​യ​റ്റി.

അ​ൽ‍​പ​ദൂ​രം മു​ന്നോ​ട്ടു പോ​യ​പ്പോ​ൾ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വ​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. യു​വ​തി ബ​ഹ​ളം വ​ച്ചെ​ങ്കി​ലും റോ​ഡി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ സ​ഹാ​യം ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് കാ​റി​ന്‍റെ വേ​ഗം കു​റ​ഞ്ഞ​പ്പോ​ൾ യു​വ​തി കാ​റി​ന്‍റെ ഡോ​ർ തു​റ​ന്നു പു​റ​ത്തേ​ക്കു ചാ​ടു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ കാ​റു​മാ​യി അ​ജി​ത് രാ​ജും അ​ശോ​ക​നും ക​ട​ന്നെ​ങ്കി​ലും കാ​റി​ന്‍റെ ചി​ത്രം യു​വ​തി പ​ക​ർ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി ത​മ്പാ​നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​ക​ർ​ത്തി​യ ചി​ത്ര​ത്തി​ൽ​നി​ന്ന് കാ​റി​ന്‍റെ റ​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ ക​ണ്ടെ​ത്തി​യാ​ണ് ഇ​രു​വ​രെ​യും വി​ഴി​ഞ്ഞം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

ബ​സി​നു​ള്ളി​ല്‍ ലൈ​ഗി​കാ​തി​ക്ര​മം: ടൂ​റി​സ്റ്റ് ബ​സ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

ക​ട​യ്ക്ക​ല്‍ : ഒ​ൻ​പ​ത് വ​യ​സു​കാ​ര​നെ ടൂ​റി​സ്റ്റ് ബ​സി​നു​ള്ളി​ല്‍ വ​ച്ച് പ്ര​കൃ​തി​വി​രു​ദ്ധ ലൈ​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ ബ​സ് ജീ​വ​ന​ക്കാ​ര​ന്‍ ക​ട​യ്ക്ക​ലി​ൽ അ​റ​സ്റ്റി​ലാ​യി. ക​ട​യ്ക്ക​ൽ കാ​റ്റാ​ടി​മൂ​ട് സ്വ​ദേ​ശി​യാ​യ റെ​ജി (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
വി​വാ​ഹ​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​യാ​ള്‍ കു​ട്ടി​യെ ബ​സി​നു​ള്ളി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭ​യ​ന്ന കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ക്രൂ​ര​ത പു​റം​ലോ​കം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

കേ​സെ​ടു​ത്ത ക​ട​യ്ക്ക​ല്‍ പോ​ലീ​സ് പോക്സോ, കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം ഉ​ള്‍​പ്പെടെ​യു​ള്ള ഗു​രു​ത​ര വ​കു​പ്പു​ക​ള്‍ ചു​മ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.
ബ​സി​ല്‍ ത​ന്നെ പ്ര​തി​യെ ത​ട​ഞ്ഞു വ​ച്ച് പോ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. വൈ​ദ്യപ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

എ​ന്നാ​ല്‍ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത് ഇ​ര​വി​പു​ര​ത്ത് ആ​യ​തി​നാ​ല്‍ ഇ​നി​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ അ​വി​ടേ​ക്ക് മാ​റ്റു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

Kerala

പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സ്: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​നും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കും. ജൂ​റി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, ഹോ​ട്ട​ൽ ബു​ക്കിം​ഗ് വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യും ആ​വ​ശ്യ​പ്പെ​ടും.

ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഐ​എ​ഫ്എ​ഫ്കെ​യു​ടെ സി​നി​മ​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ജൂ​റി അം​ഗ​ങ്ങ​ളാ​യി​രു​ന്നു പ​രാ​തി​ക്കാ​രി​യും പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദും. ക​ഴി​ഞ്ഞ മാ​സം ആ​റി​ന് ഹോ​ട്ട​ലി​ൽ വ​ച്ച് കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​റി​യി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഇ​ങ്ങി​നെ​യൊ​രു പ​രാ​തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് അ​ക്കാ​ദ​മി ഉ​പാ​ധ്യ​ക്ഷ​യാ​യ കു​ക്കു പ​ര​മേ​ശ്വ​ര​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. എ​പ്പോ​ഴാ​ണ് എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ മാ​സം ആ​റി​ന് ഐ​എ​ഫ്എ​ഫ്കെ സി​നി​മാ സെ​ല​ക്ഷ​ന് വേ​ണ്ടി എ​ത്തി​യ പ​രാ​തി​ക്കാ​രി, അ​ക്കാ​ദ​മി എ​ടു​ത്തു ന​ൽ​കി​യ ഹോ​ട്ട​ലി​ലാ​ണ് താ​മ​സി​ച്ച​ത്. അ​ന്ന് മ​റ്റ് ജൂ​റി അം​ഗ​ങ്ങ​ളും ഇ​തേ ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്നു.

സി​നി​മാ സ്ക്രീ​നിം​ഗി​ന് ശേ​ഷം ഹോ​ട്ട​ൽ മു​റി​യി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി കു​ഞ്ഞു​മു​ഹ​മ്മ​ദ് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. തു​ട​ർ​ന്ന് അ​ക്കാ​ദ​മി​യെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും പ​രാ​തി​ക്കാ​രി പോ​ലീ​സി​ന് മോ​ഴി കൊ​ടു​ത്തു . എ​ന്നി​ട്ട് അ​ക്കാ​ദ​മി എ​ന്തു​ന​ട​പ​ടി​യെ​ടു​ത്തു എ​ന്ന് വ്യ​ക്ത​മ​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ക്കാ​ദ​മി​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

Latest News

Corehub Up