x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീടുകയറി ആക്രമണം: ഗൃഹനാഥന്‍റെ പരാതിയില്‍ മരുമകനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

കൊച്ചി ബ്യൂറോ
Published: July 14, 2026 10:55 AM IST | Updated: July 14, 2026 10:55 AM IST

കൊച്ചി: എറണാകുളം ചെറായില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ആക്രമണത്തിനിരയായെന്ന ഗൃഹനാഥന്‍റെ പരാതിയില്‍ മരുമകനും സുഹൃത്തുക്കള്‍ക്കുമെതിരെ മുനമ്പം പോലീസ് കേസെടുത്തു.

ചെറായി കരുത്തല കളപ്പുരക്കല്‍ ദിനേശന്‍റെ പരാതിയില്‍ പറവൂര്‍ ചെറിയ പല്ലംതുരുത്ത് സ്വദേശി ബാബുരാജ്, സുഹൃത്തുക്കളായ വിഷ്ണു, പ്രവി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ഫോണ്‍ വിളിക്കുന്നതിനിടെ തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ബാബുരാജും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം ദിനേശന്‍റെ വീട്ടിലെത്തി കത്തി കൊണ്ടും പൈപ്പ് കൊണ്ടും ആക്രമിക്കുകയായിരുന്നു. വീടിന്‍റെ ജനല്‍ ചില്ല് അടിച്ചു തകർക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.

Tags : Housebreaking Assault Case Crime Police

Recent News

Corehub Up