x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീഡനം; പ്ര​തി​ക്ക് മൂ​ന്ന് വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

വെബ് ഡെസ്ക്
Published: September 23, 2026 02:46 AM IST | Updated: September 23, 2026 02:46 AM IST

സെ​ബാ​സ്റ്റ്യ​ൻ.

നാ​ദാ​പു​രം: പേ​ർ​ഷ്യ​ൻ പൂ​ച്ച​യെ കാ​ണി​ച്ചു​ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക്

മൂ​ന്ന് വ​ർ​ഷം ക​ഠി​ന​ത​ട​വും 10000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. മു​തു​കാ​ട് സ്വ​ദേ​ശി തോ​ണ​ക്ക​ര സെ​ബാ​സ്റ്റ്യ​ൻ എ​ന്ന ഷി​ജു​വി​നെ​യാ​ണ് (56) നാ​ദാ​പു​രം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജി ദേ​വ​ൻ കെ. ​മേ​നോ​ൻ ശി​ക്ഷി​ച്ച​ത്. പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലി​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൊ​ലി​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

2025 ഫെ​ബ്രു​വ​രി 15 ന് ​കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന സ​മ​യ​ത്ത് പ്ര​തി കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യും പേ​ർ​ഷ്യ​ൻ പൂ​ച്ച​യെ കാ​ണി​ച്ചു​ത​രാ​മെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​യെ പ്ര​തി​യു​ടെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യും ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്.

പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​റും ഇ​പ്പോ​ൾ നാ​ദാ​പു​രം ഡി​വൈ​എ​സ്പി​യു​മാ​യ പി.​എം. മ​നോ​ജ്, എ​സ്ഐ ജി​തി​ൻ വാ​സ് എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്ത് നി​ന്ന് 11 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 14 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മ​നോ​ജ് അ​രൂ​ർ ഹാ​ജ​രാ​യി.

Tags : Nattuvishesham DistrictNews DeepikaNews Assault

Recent News

Corehub Up