x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യ്ക്ക് നാ​ളെ തു​ട​ക്കം

വെബ് ഡെസ്ക്
Published: September 24, 2026 05:07 AM IST | Updated: September 24, 2026 05:07 AM IST

സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നാ​യി ക​ണ്ണൂ​ര്‍ ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലെ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍.

ക​ണ്ണൂ​ര്‍: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള മൂ​ന്നാം സീ​സ​ണി​ന് ക​ണ്ണൂ​ര്‍ മു​നി​സി​പ്പ​ല്‍ ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ നാ​ളെ പ​ന്തു​രു​ളും. രാ​ത്രി എ​ട്ടി​ന് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് എ​ഫ്സി​യും തൃ​ശൂ​ര്‍ മാ​ജി​ക് എ​ഫ്സി​യും ഏ​റ്റു​മു​ട്ടും.

മ​ത്സ​ര​ത്തി​നാ​യി ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി. ഗാ​ല​റി​ക​ളു​ടെ പെ​യി​ന്‍റിം​ഗ്, താ​ത്കാ​ലി​ക ഫ്ല​ഡ് ലൈ​റ്റു​ക​ളു​ടെ സ്ഥാ​പി​ക്ക​ല്‍, ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഈ​സ്റ്റ് ഗാ​ല​റി​ക്ക് മു​ന്നി​ലെ താ​ത്കാ​ലി​ക ഗാ​ല​റി​യു​ടെ നി​ര്‍​മാ​ണം എ​ന്നി​വ പൂ​ര്‍​ത്തി​യാ​യി.
താ​ര​ങ്ങ​ള്‍​ക്കും ഒ​ഫീ​ഷ്യ​ല്‍ സം​ഘ​ങ്ങ​ള്‍​ക്കു​മു​ള്ള ഡ്ര​സിം​ഗ് റൂം, ​മെ​ഡി​ക്ക​ല്‍ റൂം, ​മീ​ഡി​യ റൂം, ​ബ്രോ​ഡ്കാ​സ്റ്റിം​ഗ് റൂം ​തു​ട​ങ്ങി​യ​വ​യു​ടെ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. സെ​ക്യൂ​രി​റ്റി ബാ​രി​ക്കേ​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

16,000 പേ​ർ​ക്ക് ക​ളി കാ​ണാം

35,000 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഒ​രു വ​ശം നി​ല​വി​ല്‍ ബ​ല​ക്ഷ​യം കാ​ര​ണം ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ 16,000 പേ​ര്‍​ക്കാ​യി​രി​ക്കും ക​ളി കാ​ണാ​ന്‍ സാ​ധി​ക്കു​ക. സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യു​ടെ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ശ​രാ​ശ​രി 15,356 പേ​രാ​ണ് ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സി​ന്‍റെ മ​ത്സ​രം കാ​ണാ​ന്‍ ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ​ത്.

പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം

ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നാ​യി പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ്, ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ മ​ള്‍​ട്ടി ലെ​വ​ല്‍ പാ​ര്‍​ക്കിം​ഗ്, ജി​വി​എ​ച്ച്എ​സ്എ​സ് സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ട്, പൊ​ലി​സ് മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാം.

ടി​ക്ക​റ്റ് വാ​ങ്ങാം

സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള മൂ​ന്നാം സീ​സ​ണി​ല്‍ ക​ണ്ണൂ​ര്‍ ജ​വ​ഹ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ വെ​ച്ച് ന​ട​ക്കു​ന്ന ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സി​ന്‍റെ അ​ഞ്ച് ഹോം ​മ​ത്സ​ര​ങ്ങ​ളു​ടെ​യും ടി​ക്ക​റ്റു​ക​ള്‍ www. kannur warriorsfc. com എ​ന്ന വെ​ബ് സൈ​റ്റി​ലും www.skillboxes.com വെ​ബ്‌​സൈ​റ്റി​ലും അ​പ്ലി​ക്കേ​ഷ​നി​ലും ല​ഭ്യ​മാ​ണ്. ഓ​ഫ്ലൈ​ന്‍ ടി​ക്ക​റ്റു​ക​ള്‍ ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ കി​ഴ​ക്കേ ക​വാ​ട​ത്തി​ന് എ​തി​ര്‍​വ​ശം പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ന് സ​മീ​പം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ നി​ന്ന് ല​ഭ്യ​മാ​ണ്.

199 രൂ​പ മു​ത​ല്‍ 1999 രൂ​പ വ​രെ​യാ​ണ് ടി​ക്ക​റ്റ് വി​ല വ​രു​ന്ന​ത്. 199 രൂ​പ​യ്ക്ക് ജ​ന​റ​ല്‍ സൗ​ത്ത് ഗാ​ല​റി, ബ​ഫ് ഗാ​ല​റി, 499 രൂ​പ​യു​ടെ പ്രീ​മി​യം ബോ​ക്സ്, 499 ഫാ​മി​ലി ടി​ക്ക​റ്റ് (ഫാ​മി​ലി ടി​ക്ക​റ്റി​ല്‍ മാ​താ​പി​താ​ക്ക​ള്‍​ക്ക് പു​റ​മെ 12 വ​യ​സി​ന് താ​ഴെ​യു​ള്ള ര​ണ്ടു കു​ട്ടി​ക​ള്‍​ക്കും പ്ര​വേ​ശി​ക്കാം), 1999 രൂ​പ​യു​ടെ ഡ​യ​റ​ക്ട​ര്‍ ബോ​ക്സ് എ​ന്നി​വ​യാ​ണ് ഉ​ള്ള​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up