x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ജ​ന​റ​ല്‍ ബോ​ഡി സംഘടിപ്പിച്ചു

വെബ് ഡെസ്ക്
Published: September 24, 2026 05:45 AM IST | Updated: September 24, 2026 05:45 AM IST

പേ​ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ ഇ​ന്‍റ​ലെ​ക്ച്വ​ലി ഡി​ഫ​റ​ന്‍റ്‌ലി ഏ​ബി​ള്‍​ഡ് ജി​ല്ലാ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ഉ​മ തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: പേ​ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ ഇ​ന്‍റ​ലെ​ക്ച്വ​ലി ഡി​ഫ​റ​ന്‍റ്‌ലി ഏ​ബി​ള്‍​ഡി​ന്‍റെ ജി​ല്ലാ ജ​ന​റ​ല്‍ ബോ​ഡി ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ ഉ​മ തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ബി. ര​ഞ്ജി​നി അ​ധ്യ​ക്ഷ​യാ​യി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബോ​ബി ബാ​സ്റ്റ്യ​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നി​ല്‍ ഫി​ലി​പ്പ് അ​നു​ഗ്ര​ഹ സ​ന്ദേ​ശം ന​ല്‍​കി. ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ല്‍ 50 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് സു​ശീ​ല കു​ര്യ​ച്ച​നെ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള വ​രു​മാ​ന പ​രി​ധി നീ​ക്കു​ക, വൊ​ക്കേ​ഷ​ന്‍ ട്രെ​യി​നിം​ഗ് സെ​ന്‍റ​റു​ക​ളു​ടെ മൂ​ല്യ​വ​ര്‍​ധി​ത ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കു​ന്ന​തി​ന് സം​വി​ധാ​നം ഉ​ണ്ടാ​ക്കു​ക, സ​ര്‍​ക്കാ​ര്‍ ഗ്രാ​ന്‍​ഡ് ല​ഭി​ക്കു​ന്ന​തി​ന് 18 വ​യ​സി​ല്‍ താ​ഴെ 20 കു​ട്ടി​ക​ള്‍ വേ​ണ​മെ​ന്ന​ത് എ​ട്ടാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ഭി​ന്ന​ശേ​ഷി ക്കാ​രു​ടെ ക്ഷേ​മം സം​ബ​ന്ധി​ച്ച നി​യ​മ​സ​ഭാ സ​മി​തി​യു​ടെ ചെ​യ​ര്‍ പേ​ര്‍​സ​ണ​ണ്‍ ആ​യ ഉ​മ തോ​മ​സ് എം​എ​ല്‍​എ​യ്ക്ക് നി​വേ​ദ​നം ന​ല്‍​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. ജോ​സ​ഫ്, ന​ഗ​ര​സ​ഭ ക്ഷേ​മ കാ​ര്യ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ആ​ന്‍റ​ണി പൈ​നു​ത​റ, ജി​ല്ലാ ജോ. ​സെ​ക്ര​ട്ട​റി റോ​സ​മ്മ ജാ​ക്കി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up