x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ല​ക്ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 24, 2026 05:41 AM IST | Updated: September 24, 2026 05:41 AM IST

ആ​ലു​വ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച സെ​ല​ക്ഷ​ൻ ക്യാ​മ്പ് ആ​ലു​വ മു​നി​സി​പ്പ​ൽ ചെ

ആ​ലു​വ: ആ​ലു​വ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സെ​ല​ക്ഷ​ൻ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ആ​ലു​വ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ക്യാ​മ്പ് ആ​ലു​വ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സൈ​ജി ജോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് കോ​ർ​ഡി​നേ​റ്റ​ർ ആ​ർ.​എ​സ്. സോ​ണി​യ അ​ധ്യ​ക്ഷ​യാ​യി. വെ​റ്റ​റ​ൻ ദേ​ശീ​യ ചാ​മ്പ്യ​ൻ ജോ​സ് മാ​വേ​ലി മു​ഖ്യാ​തി​ഥി​യാ​യി. ആ​ലു​വ മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഫാ​സി​ൽ ഹു​സൈ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മി​നി ബൈ​ജു, സ്പെ​ഷ്യ​ൽ എ​ഡ്യു​ക്കേ​റ്റ​ർ​മാ​രാ​യ കെ.​എ​സ്. നി​മി​ഷ, പി.​ജെ. സി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക്യാ​മ്പി​ൽ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 45 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ഗെ​യിം​സ്, അ​ത്‌​ല​റ്റി​ക്സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. സെ​ല​ക്ഷ​ൻ ക്യാ​മ്പി​ൽ നി​ന്നും ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും.
സം​സ്ഥാ​ന​ത​ല കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ​ക്ക് കോ​ഴി​ക്കോ​ട് വേ​ദി​യാ​കും. പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ളി​ലെ കാ​യി​ക​പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും അ​വ​രു​ടെ ക​ഴി​വു​ക​ൾ കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മാ​ണ് ക്യാ​മ്പി​ലൂ​ടെ ഒ​രു​ക്കി​യ​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up