x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടിവെള്ളമില്ല പ്രതിഷേധം ശക്തം

വെബ് ഡെസ്ക്
Published: September 24, 2026 05:58 AM IST | Updated: September 24, 2026 05:58 AM IST

കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് തൃ​ക്കാ​ക്ക​ര​യി​ലെ ഇ​ട​തു കൗ​ൺ​സി​ല​ർ​മാ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​നു മു​ന്നി​ൽ ക​ഞ്ഞി​വ​ച്ചു പ്ര​തി​ഷേ​ധി​ക്കു​ന്നു.

തൃക്കാക്കരയിൽ ക​ഞ്ഞി​വ​ച്ച് പ്ര​തി​ഷേ​ധം

കാ​ക്ക​നാ​ട് : തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​ക്കു​ള്ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭ​യി​ലെ എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ തൃ​ക്കാ​ക്ക​ര ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ൽ ക​ഞ്ഞി വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.
ആ​ലു​വ​യി​ൽ നി​ന്നും തൃ​ക്കാ​ക്ക​ര​യി​ലേ​ക്ക് 190 എം​എ​ൽ​ഡി കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി പാ​തി വ​ഴി​യി​ലാ​ണ്. 1987ൽ ​സ്ഥാ​പി​ച്ച ഓ​ലി​മു​ക​ൾ ജ​ല​സം​ഭ​ര​ണി​ക്ക് കേ​വ​ലം 10 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യാ​ണു​ള്ള​ത്. മൂ​ന്ന​ര പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും ജ​ന​സാ​ന്ദ​ത്ര​യ്ക്ക് അ​നു​സ​രി​ച്ചു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ഒ​ന്നും തൃ​ക്കാ​ക്ക​ര​ക്കി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു.

ഇരുന്പനത്ത് മാ​ർ​ച്ച് സംഘടിപ്പിച്ചു

തൃ​പ്പൂ​ണി​ത്തു​റ: ഇ​രു​മ്പ​ന​ത്തെ അ​തി​രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ഇ​രു​മ്പ​നം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൃ​പ്പൂ​ണി​ത്തു​റ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ലേ​യ്ക്ക് ബ​ഹു​ജ​ന മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ഏ​രി​യ സെ​ക്ര​ട്ട​റി പി. ​വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് മു​ൻ​പ് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര​മാ​യി വെ​ള്ള​മെ​ത്തി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. കെ.​ടി.​അ​ഖി​ൽ​ദാ​സ്, ബി. ​ഹ​രി​കു​മാ​ർ, കെ.​ടി. ത​ങ്ക​പ്പ​ൻ, ടി.​എം. ഗി​രീ​ഷ് എ​ന്നി​വ​രും ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രും പ്ര​സം​ഗി​ച്ചു.

 

 

Tags : NattuVishesham DistrictNews

Recent News

Corehub Up