x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഇ​ന്ന്

വെബ് ഡെസ്ക്
Published: September 24, 2026 06:01 AM IST | Updated: September 24, 2026 06:01 AM IST

മൂ​വാ​റ്റു​പു​ഴ : സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് കാ​ല്‍​നൂ​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി​യ വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ (ഓ​ട്ടോ​ണ​മ​സ്) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്ന് സ​മാ​പി​ക്കും.

കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ​മാ​പ​ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ത​മം​ഗ​ലം രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് പു​ന്ന​ക്കോ​ട്ടി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. മു​ന്‍ മാ​നേ​ജ​ര്‍​മാ​രെ​യും ഡ​യ​റ​ക്ട​ര്‍​മാ​രെ​യും മ​ന്ത്രി റോ​ജി ആ​ദ​രി​ക്കും. മു​ന്‍ മ​ന്ത്രി പി.​ജെ. ജോ​സ​ഫ് സു​വ​നീ​ര്‍ പ്ര​കാ​ശ​നം ചെ​യ്യും. കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ക്കും.

ച​ട​ങ്ങി​ല്‍ ഫാ. ​തോ​മ​സ് മ​ലേ​ക്കു​ടി​യെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ആ​ദ​രി​ക്കും. ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​പോ​ള്‍ പാ​റ​ത്താ​ഴം, എം​പി​മാ​രാ​യ ഡീ​ന്‍ കു​ര്യാ​ക്കോ​സ്, കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ, മു​ന്‍ എം​എ​ല്‍​എ ജോ​ണി നെ​ല്ലൂ​ര്‍, ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി കു​റു​പ്പും​മ​ഠം, പ​ഞ്ചാ​യ​ത്തം​ഗം ര​മ്യ ലി​യോ, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി അ​ക്‌​സ ജോ​ണ്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ന​വീ​ന്‍ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

മി​ക​വി​ന്‍റെ കൈ​യൊ​പ്പു ചാ​ർ​ത്തി മു​ന്നോ​ട്ട്

ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ല്‍ സാ​ങ്കേ​തി​ക മാ​നേ​ജ്‌​മെ​ന്‍റ് പ​ഠ​ന​ത്തി​ല്‍ പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത സ്ഥാ​ന​ത്തേ​ക്ക് കു​തി​ക്കു​ക​യാ​ണ് വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി. പ​ഠ​ന മി​ക​വി​ലും അ​ച്ച​ട​ക്ക​ത്തി​ലും തൊ​ഴി​ല്‍ ല​ഭ്യ​ത​യി​ലും എ​ന്നും മു​ന്നി​ല്‍ ത​ന്നെ​യാ​ണ് കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ കീ​ഴി​ല്‍ 2001ല്‍ ​ആ​രം​ഭി​ച്ച വി​ശ്വ​ജ്യോ​തി​യു​ടെ സ്ഥാ​നം.

യൂ​ണി​വേ​ഴ്‌​സി​റ്റി ഗ്രാ​ന്‍​ഡ് ക​മ്മി​ഷ​ന്‍ (യു​ജി​സി) 2025 -26 അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ കോ​ള​ജി​ന് സ്വ​യം ഭ​ര​ണാ​വ​കാ​ശം ന​ല്‍​കി. അ​ക്കാ​ദ​മി​ക മി​ക​വി​നു പു​റ​മെ മി​ക​ച്ച അ​ധ്യാ​പ​ക​ര്‍, വി​പു​ല​മാ​യ കാ​മ്പ​സ്, റി​സ​ര്‍​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ്, മി​ക​വു​റ്റ പ്ലേ​സ്‌​മെ​ന്‍റ് റി​ക്കാ​ര്‍​ഡ്, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഇ​ന്‍റേ​ണ്‍​ഷി​പ്പ് ഇ​ന്‍​ഡ​സ്ട്രി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഇ​ന്‍​ട്രാ​ക്ഷ​ന്‍ സെ​ല്ലി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി, ഹോ​സ്റ്റ​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍, മൂ​ന്നു ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​ന സൗ​ക​ര്യം തു​ട​ങ്ങി​യ അ​നേ​കം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് യു​ജി​സി സ്വ​യം​ഭ​ര​ണ പ​ദ​വി ന​ല്‍​കി​യി​ട്ടു​ള്ള​ത്.

ബി​ടെ​ക് പ്രോ​ഗ്രാ​മു​ക​ളാ​യ സി​വി​ല്‍ എ​ൻ​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ൻ​ഡ് എ​ന്‍​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ൻ​ഡ് ഡി​സൈ​ന്‍, ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ആ​ൻ​ഡ് ഡാ​റ്റ സ​യ​ന്‍​സ്, ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് എ​ന്‍​ജി​നി​യ​റിം​ഗ്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി, മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് എ​ന്നി​വ​യ്ക്ക് പു​റ​മേ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്‌​നോ​ള​ജി​യി​ല്‍ നാ​ലു​വ​ര്‍​ഷ ഡി​ഗ്രി കോ​ഴ്‌​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​ന്‍ കോ​ഴ്‌​സു​ക​ളും വി​ശ്വ​ജ്യോ​തി​യി​ലു​ണ്ട്.

ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ര്‍​ഷം പ​ഠ​ന​നി​ല​വാ​ര​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ആ​കെ​യു​ള്ള എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ല്‍ പ​തി​നാ​ലാം സ്ഥാ​ന​വും സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നാ​ലാം സ്ഥാ​ന​വും കോ​ള​ജി​ന് ല​ഭി​ച്ചു. വ്യ​ത്യ​സ്ത​ത പു​ല​ര്‍​ത്തു​ന്ന ടീ​ച്ചിം​ഗ് ലേ​ണിം​ഗ് മി​ക​വി​ന്‍റെ അം​ഗീ​കാ​രം കൂ​ടി​യാ​ണ് കോ​ള​ജി​ന്‍റെ അ​ക്കാ​ദ​മി​ക് മി​ക​വും ഓ​ട്ടോ​ണ​മ​സ് പ​ദ​വി​യും. മി​ക​ച്ച വി​ജ​യ​ശ​ത​മാ​ന​ത്തോ​ടൊ​പ്പം പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി ഇ​റ​ങ്ങു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ലേ​സ്‌​മെ​ന്‍റ് ഉ​റ​പ്പു​വ​രു​ത്തു​ന്ന കാ​ര്യ​ത്തി​ലും കോ​ള​ജ് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ന്നു.
ഈ ​വ​ര്‍​ഷം സി​ല്‍​വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​മ്പോ​ള്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ പ​ട​ര്‍​ന്നു കി​ട​ക്കു​ന്ന വി​ശ്വ​ജ്യോ​തി​യു​ടെ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളും കോ​ള​ജി​ന്‍റെ മു​ത​ല്‍​ക്കൂ​ട്ടാ​ണ്.

കേ​ര​ള​ത്തി​ലെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ട വ​ര്‍​ഷ​മാ​യി​രു​ന്നു 1999. ഇ​ടു​ക്കി, എ​റ​ണാ​കു​ളം മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​നം തി​ക​ച്ചും അ​പ്രാ​പ്യ​മാ​യി​രു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ലാ​ണ് അ​വ​ര്‍​ക്കാ​യി മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം സ്വ​ന്തം നാ​ട്ടി​ല്‍​ത്ത​ന്നെ ല​ഭ്യ​മാ​ക്കു​ക​യ​ന്ന സ്വ​പ്നം പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​ത്. അ​ന്ന​ത്തെ കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. തോ​മ​സ് മ​ലേ​ക്കു​ടി അ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന പി. ​ജെ. ജോ​സ​ഫു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും തു​ട​ര്‍​ന്ന് വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ തു​ട​ക്ക​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up