x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ: ആ​റ​ളം വി​ല്ലേ​ജി​നെ ഒ​ഴി​വാ​ക്കാ​ൻ മ​ന്ത്രി​ക്ക് ഭീ​മ ഹ​ർ​ജി​

വെബ് ഡെസ്ക്
Published: September 24, 2026 05:29 AM IST | Updated: September 24, 2026 05:29 AM IST

ആ​റ​ളം വി​ല്ലേ​ജി​നെ ഇ​എ​സ്എ പ​രി​ധി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2500 പേ​ർ ഒ​പ്പി​ട്ട നി​വേ​ദ​നം ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​

ഇ​രി​ട്ടി: ആ​റ​ളം വി​ല്ലേ​ജി​നെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ (ഇ​എ​സ്എ) ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ലെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ജ​ന​വാ​സ, കൃ​ഷി മേ​ഖ​ല​ക​ളെ ഇ​എ​സ്എ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ആ​റ​ളം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി സം​ഘം മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന് നി​വേ​ദ​നം ന​ൽ​കി. 19 വാ​ർ​ഡു​ക​ളി​ലും ചേ​ർ​ന്ന പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ​ക​ളു​ടെ തീ​രു​മാ​ന​ങ്ങ​ളും 2,500 പേ​രു​ടെ ഒ​പ്പു സ​ഹി​ത​മു​ള്ള ഭീ​മ​ഹ​ർ​ജി സ​ഹി​ത​മു​ള്ള നി​വേ​ദ​ന​മാ​ണ് മ​ന്ത്രി​ക്ക് ന​ൽ​കി​യ​ത്.

ജൂ​ലൈ 27ന് ​കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ശ്ചി​മ​ഘ​ട്ട ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തെ തു​ട​ർ​ന്നു​ള്ള ആ​ശ​ങ്ക​ക​ൾ നി​വേ​ദ​ക സം​ഘം മ​ന്ത്രി​യെ അ​റി​യി​ച്ചു.​വി​ജ്ഞാ​പ​നം മ​ല​യാ​ള​ത്തി​ലും പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും ആ​റ​ളം വി​ല്ലേ​ജി​ന്‍റെ ജ​ന​സാ​ന്ദ്ര​ത ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ഇ​എ​സ്എ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു.
കൃ​ഷി​യി​ട​ങ്ങ​ളും പ​ച്ച​പ്പു​ള്ള പ്ര​ദേ​ശ​ങ്ങ​ളും റി​മോ​ട്ട് സെ​ൻ​സിം​ഗ് വ​ഴി സ്വാ​ഭാ​വി​ക ഭൂ​പ്ര​കൃ​തി​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന ന​ട​ത്തി തി​രു​ത്ത​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ആ​റ​ളം വി​ല്ലേ​ജി​നെ അ​ടി​സ്ഥാ​ന യൂ​ണി​റ്റാ​ക്കി ഇ​എ​സ്എ പ്ര​ഖ്യാ​പി​ക്കാ​തെ ആ​വ​ശ്യ​മാ​യ പ്ര​ദേ​ശ​ങ്ങ​ൾ മാ​ത്രം സ​ർ​വേ ന​മ്പ​ർ, സ​ബ് ഡി​വി​ഷ​ൻ ന​മ്പ​ർ, അ​തി​രു​ക​ൾ, വി​സ്തീ​ർ​ണം എ​ന്നി​വ സ​ഹി​തം വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ക, ഇ​എ​സ്എ മാ​പ്പു​ക​ളി​ലെ അ​വ്യ​ക്ത​ത പ​രി​ഹ​രി​ക്കു​ക, സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക്കു​ന്ന റി​പ്പോ​ർ​ട്ടും ഭൂ​പ​ട​വും പ്ര​സി​ദ്ധീ​ക​രി​ച്ച് പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ച​ശേ​ഷം മാ​ത്രം കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ക്കു​ക എ​ന്നി​വ​യും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

നൂ​റോ​ളം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​ശു​പ​ത്രി​ക​ൾ, ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല, ആ​റ​ളം ഫാ​മിം​ഗ് കോ​ർ​പ്പ​റേ​ഷ​ൻ, വ്യ​വ​സാ​യ-​വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ള്ള പ്ര​ദേ​ശ​ത്ത് ഇ​എ​സ്എ നി​യ​ന്ത്ര​ണ​ങ്ങ​ൾ ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും സം​ഘം പ​ങ്കു​വ​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ശോ​ഭ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​മ്മി അ​ന്തി​നാ​ട്ട്, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​വേ​ലാ​യു​ധ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ റെ​യ്ഹാ​ന​ത്ത് സു​ബി, ര​ജി​ത മാ​വി​ല, അം​ഗ​ങ്ങ​ളാ​യ വ​ത്സ ജോ​സ്, റോ​സ​മ്മ മാ​ത്യു, എ. ​ഷ​ഹീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​ന്ത്രി​യെ ക​ണ്ട​ത്. കേ​ര​ള സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​അ​ന​ൽ​കു​മാ​റി​നെ​യും സം​ഘം സ​ന്ദ​ർ​ശി​ച്ച് ആ​ശ​ങ്ക​ക​ൾ അ​റി​യി​ച്ചു.

ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യും ആ​റ​ളം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തു​മെ​ന്ന് സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും നി​വേ​ദ​ക സം​ഘം പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up