x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രെ​യി​ൻ ഹ​ണ്ട് 2026: ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: September 24, 2026 05:52 AM IST | Updated: September 24, 2026 05:52 AM IST

റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ൻ ക്വീ​ൻ സി​റ്റി സം​ഘ​ടി​പ്പി​ച്ച അ​ഞ്ചാ​മ​ത് ബ്രെ​യി​ൻ ഹ​ണ്ട് 2026 ഇ​ന്‍റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​ര​ത്തി​ലെ ജേ​താ​ക്ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം.

കൊ​ച്ചി: റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ൻ ക്വീ​ൻ സി​റ്റി സം​ഘ​ടി​പ്പി​ച്ച അ​ഞ്ചാ​മ​ത് ബ്രെ​യി​ൻ ഹ​ണ്ട് 2026 ഇ​ന്‍റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ ഗി​രി​ന​ഗ​ർ ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​റി​ലെ കി​ര​ൺ തോ​മ​സ്, ന​കു​ൽ, സാ​കേ​ത് സ​ന്ദീ​പ് എ​ന്നി​വ​ര​ട​ങ്ങി​യ ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി.

രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ൾ, ക​ള​മ​ശേ​രി​യി​ലെ ഏ​ബ​ൽ സേ​വ്യ​ർ, ജോ​സ​ഫ് ടോം, ​ലൂ​ക്ക് ജോ​സ് ജോ​ർ​ജ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ടീം ​ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ർ, എ​ള​മ​ക്ക​ര​യി​ലെ അ​ദ്വൈ​ത് സു​ബ്ര​ഹ്മ​ണി ആ​ന​ന്ദ്, ആ​ര്ന​വ് രാ​ഹു​ൽ, പ്ര​ണ​വ് സ​ന്തോ​ഷ് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​ത്തി​ന​ർ​ഹ​രാ​യി.

എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 35-ല​ധി​കം സ്‌​കൂ​ളു​ക​ളി​ൽ നി​ന്നാ​യി 91 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ റോ​ട്ട​റി മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ വേ​ണു​ഗോ​പാ​ൽ സി. ​ഗോ​വി​ന്ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ൻ ക്വീ​ൻ സി​റ്റി പ്ര​സി​ഡ​ന്‍റ് ലി​ജി ഏ​ബ്ര​ഹാം, ഇ​വ​ന്‍റ് ചെ​യ​ർ മോ​ഹ​ൻ എ​സ്. മേ​നോ​ൻ, ഡി​സ്ട്രി​ക്ട് ഡ​യ​റ​ക്ട​ർ സ​തീ​ഷ് വാ​ര്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up