x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​ത വി​ജ​യി​ക​ളെ മെ​റി​റ്റ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ക​ണ്ണൂ​ർ സ​ഹോ​ദ​യ അ​നു​മോ​ദി​ച്ചു

വെബ് ഡെസ്ക്
Published: September 24, 2026 05:16 AM IST | Updated: September 24, 2026 05:16 AM IST

സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ക്കാ​നാ​യി പ​യ്യാ​ന്പ​ലം ഉ​റു​സു​ലൈ​ൻ സീ​നി​യ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച

ക​ണ്ണൂ​ർ: സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ക​ണ്ണൂ​ർ സ​ഹോ​ദ​യ കോം​പ്ല​ക്സി​ന്‍റെ (കെ​എ​സ്എ​സ്‌​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​റി​റ്റ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു.​പ​യ്യാ​ന്പ​ലം ഉ​റു​സു​ലൈ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണൂ​ർ സ​ഹോ​ദ​യ കോം​പ്ല​ക്സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ഹോ​ദ​യ ടോ​പ്പേ​ഴ്സ്, എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​വ​ൺ നേ​ടി​യ​വ​ർ, സ്കൂ​ൾ​ത​ല ടോ​പ്പേ​ഴ്സ് എ​ന്നി​വ​രെ​യും സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ്, പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ സ​ഹോ​ദ​യ ത​ല​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കാ​ഡ​മി​ക് മി​ക​വി​നും ക​ഠി​നാ​ധ്വാ​ന​ത്തി​നും അ​ർ​പ്പ​ണ​ബോ​ധ​ത്തി​നും അം​ഗീ​കാ​രം ന​ൽ​കു​ക, വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് മി​ക​വി​ന്‍റെ സം​സ്കാ​രം വ​ള​ർ​ത്തു​ക, വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടു​ത​ൽ ഉ​യ​ർ​ന്ന നേ​ട്ട​ങ്ങ​ളി​ലേ​ക്ക് എ​ത്താ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മെ​റി​റ്റ് അ​വാ​ർ​ഡ് സം​ഘ​ടി​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ വ്യ​ക്തി​ഗ​ത നേ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം അ​വ​രു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, സ്കൂ​ൾ നേ​തൃ​ത്വ​ങ്ങ​ൾ എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ച്ചു.​വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​ക​ളെ അം​ഗീ​ക​രി​ക്കു​ന്ന​തി​നും അ​വ​രി​ൽ ആ​ത്മ​വി​ശ്വാ​സ​വും പ​ഠ​ന​ത്തോ​ടു​ള്ള താ​ത്പ​ര്യ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഇ​ത്ത​രം അം​ഗീ​കാ​ര​ങ്ങ​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.​ക​ണ്ണൂ​ർ സ​ഹോ​ദ​യ​യു​ടെ കീ​ഴി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ക്കാ​ഡ​മി​ക് മി​ക​വ്, ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​ര​ബോ​ധം, പ​ര​സ്പ​ര പ്ര​ചോ​ദ​നം എ​ന്നി​വ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് മെ​റി​റ്റ് അ​വാ​ർ​ഡ് പോ​ലു​ള്ള പ​രി​പാ​ടി​ക​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

​കെ​എ​സ്എ​സ്‌​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി.​സു​രേ​ഷ് പൊ​ടു​വ​ൽ, ട്ര​ഷ​റ​ർ സി​സ്റ്റ​ർ അ​ർ​ച്ച​ന പോ​ൾ, സി​റ്റി കോ-​ഓ​ർ​ഡി​നേ​റ്റ​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഗീ​താ​ഞ്ജ​ലി സു​നി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ടി. വി​നോ​ദ് കു​മാ​ർ, ബ്ര​ദ​ർ. റെ​ജി സ്ക​റി​യ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്മി​ത ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : NattuVishesham DistrictNews

Recent News

Corehub Up