x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്ങ​ളാ​യി എ​ഫ്എ​ച്ച്സി​യി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ല

വെബ് ഡെസ്ക്
Published: September 24, 2026 05:11 AM IST | Updated: September 24, 2026 05:11 AM IST

ചെ​ങ്ങ​ളാ​യി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം.

ചെ​ങ്ങ​ളാ​യി: നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ചെ​ങ്ങ​ളാ​യി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​ത് രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് കാ​ര​ണം ഒ​പി ചി​കി​ത്സ പോ​ലും ത​ട​സ​പ്പെ​ടു​ക​യാ​ണ്. അ​ഞ്ചു ഡോ​ക്ട​ർ​മാ​ർ വേ​ണ്ട കേ​ന്ദ്ര​ത്തി​ൽ ര​ണ്ടു ഡോ​ക്ട​ർ​മാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. നേ​ര​ത്തെ മൂ​ന്ന് ഡോ​ക്ട​ർ​മാ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​രു ഡോ​ക്ട​റെ ഡെ​പ്യൂ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ മ​റ്റൊ​രി​ട​ത്തേ​ക്ക് നി​യ​മി​ച്ചെ​ങ്കി​ലും പ​ക​രം ആ​രെ​യും ഇ​വി​ടെ നി​യോ​ഗി​ച്ചി​ട്ടി​ല്ല.

നി​ല​വി​ൽ ഒ​രു ഡോ​ക്ട​ർ രാ​വി​ല​ത്തെ ഒ​പി​യി​ലും മ​റ്റൊ​രാ​ളെ ഉ​ച്ച ക​ഴി​ഞ്ഞു​ള്ള ഒ​പി​യി​ലും നി​യോ​ഗി​ച്ചാ​ണ് എ​ഫ്എ​ച്ച്സി​യു​ടെ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​ന്ന​ത്. ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് കാ​ര​ണം സാ​യാ​ന ഒ​പി, ഞാ​യ​റാ​ഴ്ച​ത്തെ ഒ​പി പ​രി​ശോ​ധ​ന എ​ന്നി​വ നി​ർ​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്.

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ ഏ​റെനേ​രം കാ​ത്തു നി​ന്നാ​ണ് ചി​കി​ത്സ തേ​ടു​ന്ന​ത്. പ്രാ​യ​മ​വ​ർ, പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ത്തു​ന്ന അ​മ്മ​മാ​ർ എ​ന്നി​വ​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up