x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​പു​ഴ താ​ബോ​റി​ൽ പു​തി​യ കാ​ർ​ഷി​ക പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി തെ​ക്കെ​യി​ൽ ജോ​സ​ഫ്

വെബ് ഡെസ്ക്
Published: September 24, 2026 05:14 AM IST | Updated: September 24, 2026 05:14 AM IST

തെ​ക്കെ​യി​ൽ ജോ​സ​ഫ് ചെ​റു​പു​ഴ കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് കു​റ്റൂ​രി​നൊ​പ്പം.

ചെ​റു​പു​ഴ: ചെ​റു​പു​ഴ താ​ബോ​റി​ൽ പു​തി​യ കാ​ർ​ഷി​ക പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി തെ​ക്കെ​യി​ൽ ജോ​സ​ഫ്. ഏ​ക​ദേ​ശം വ​യ​നാ​ട​ൻ കാ​ലാ​വ​സ്ഥ​യോ​ട് സാ​ദൃ​ശ്യ​മു​ള്ള ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര കാ​ർ​ഷി​ക മേ​ഖ​ല​യാ​ണ് താ​ബോ​ർ. ഈ ​പ്ര​ത്യേ​ക​ത​യും തെ​ങ്ങ്, ക​മു​ക് തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് രോ​ഗ-​കീ​ട​ബാ​ധ വ​ർ​ധി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ക്കെ​യി​ൽ ജോ​സ​ഫ് എ​ന്ന ക​ർ​ഷ​ക​ൻ ഏ​ലം കൃ​ഷി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച​ത്. ഇ​ട​വി​ള​യാ​യി ആ​രം​ഭി​ച്ച കൃ​ഷി ഇ​ന്ന് അ​ഞ്ചേ​ക്ക​റി​ൽ വ്യാ​പി​പ്പി​ക്കു​ക​യും മി​ക​ച്ച വി​ള​വ് ല​ഭി​ക്കു​ക​യും ചെ​യ്യു​ന്നു.

ഇ​പ്പോ​ൾ ഏ​ലം വി​ള​വെ​ടു​പ്പ് സ​മ​യ​മാ​ണ്. വ​യ​നാ​ട്ടി​ലാ​ണു വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ഉ​ണ​ക്കി കൊ​ടു​ത്താ​ൽ കി​ലോ​ഗ്രാ​മി​ന് 4,500 രൂ​പ വ​രെ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ദ്ദേ​ഹം ഒ​രു മി​ക​ച്ച മാ​തൃ​ക​യാ​ണെ​ന്നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ർ​ഷി​ക വി​ജ​യം മ​റ്റു ക​ർ​ഷ​ക​ർ​ക്ക് പ്ര​ചോ​ദ​ന​മാ​ണെ​ന്നും കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ക്കാ​റു​ള്ള ചെ​റു​പു​ഴ കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് കു​റ്റൂ​ർ പ​റ​ഞ്ഞു. ‌

ഏ​ല​ത്തി​ന് പു​റ​മെ കൊ​ക്കോ, ജാ​തി, ഗ്രാ​മ്പൂ തു​ട​ങ്ങി​യ​വ​യും ത​ന്‍റെ പ​ത്തേ​ക്ക​റി​ൽ ജോ​സ​ഫ് ഇ​ട​വി​ള​യാ​യി കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. അ​ദ്ദേ​ഹ​ത്തി​നെ മാ​തൃ​ക​യാ​ക്കി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ കെ.​പി. ജോ​സ് എ​ന്ന ക​ർ​ഷ​ക​നും ഒ​രേ​ക്ക​റി​ൽ ഏ​ലം കൃ​ഷി ചെ​യ്ത് വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up