x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​നാ​നൂ​ര്‍-​ക​രി​ന്ത​ള​ത്ത് മോ​ഡ​ല്‍ സോ​ളാ​ര്‍ വി​ല്ലേ​ജ്; ന​ട​പ​ടി​ക​ള്‍​ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 24, 2026 04:50 AM IST | Updated: September 24, 2026 04:50 AM IST

എം.​രാ​ജ​ന്‍ (പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്)

ക​രി​ന്ത​ളം: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി സൂ​ര്യ​ഘ​ര്‍ മു​ഫ്ത് ബി​ജ്‌ലി യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മോ​ഡ​ല്‍ സോ​ളാ​ര്‍ വി​ല്ലേ​ജായി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു കോ​ടി രൂ​പ​യു​ടെ പൊ​തു ഉ​പ​യോ​ഗ സോ​ളാ​ര്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പ​ർ​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ദ്ധ​തി നി​ര്‍​വ​ഹ​ണ ചു​മ​ത​ല​യു​ള്ള ജി​ല്ലാ​ത​ല അ​നെ​ര്‍​ട്ട് പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. പി​എം സൂ​ര്യ ഘ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഓ​രോ ജി​ല്ല​യി​ലും ഏ​റ്റ​വും കൂ​ടു​ത​ല്‍ സോ​ളാ​ര്‍ ഉ​ത്പാ​ദി​പ്പി​ച്ച പ​ഞ്ചാ​യ​ത്തി​നെ ഡി​എ​ല്‍​സി തെ​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു കോ​ടി രൂ​പ വ​രെ​യാ​ണ് കേ​ന്ദ്ര​സ​ഹാ​യം ല​ഭ്യ​മാ​കു​ന്ന​ത്.

ഇ​തു​പ​യോ​ഗി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പൊ​തു​മേ​ഖ​ലാ-​പൊ​തു​സ്ഥാ​പ​ന​ങ്ങ​ളെ സോ​ളാ​ര്‍ വൈ​ദ്യു​തി​യി​ലേ​ക്ക് മാ​റ്റ​ല്‍, സോ​ളാ​ര്‍ തെ​രു​വു​വി​ള​ക്കു​ക​ള്‍, ഇ​വി ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍ എ​ന്നി​വ സ്ഥാ​പി​ക്ക​ല്‍ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് സാ​ധ്യ​ത പ​ഠ​ന​ത്തി​ന് ശേ​ഷം വി​ശ​ദ​മാ​യ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച് അ​നെ​ര്‍​ട്ട് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന​ത്. യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​രാ​ജ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ത, അ​നെ​ര്‍​ട്ട് ജി​ല്ലാ എ​ന്‍​ജി​നി​യ​ര്‍ കെ.​സി.​താ​ജു​ദ്ദീ​ന്‍ ത​ങ്ങ​ള്‍, ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് കെ.​ജാ​ബി​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

‘ഭ​ര​ണ​പ​ര​വും പൊ​തു​സേ​വ​ന​പ​ര​വു​മാ​യ ആ​സ്തി​ക​ള്‍ പൂ​ര്‍​ണ​മാ​യും സൗ​രോ​ര്‍​ജ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​ലൂ​ടെ കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ന് ​സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​നും വൈ​ദ്യു​തി ചെ​ല​വ് ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നും സാ​ധി​ക്കും’.

 

എം.​രാ​ജ​ന്‍ (പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്)

Tags : NattuVishesham DistrictNews

Recent News

Corehub Up