x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ത്തി​ന് ബ​ല​ക്ഷ​യ ഭീ​ഷ​ണി

വെബ് ഡെസ്ക്
Published: September 24, 2026 05:21 AM IST | Updated: September 24, 2026 05:21 AM IST

പാ​ല​പ്പു​ഴ പാ​ല​ത്തി​ന്‍റെ തൂ​ണി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന കൂ​റ്റ​ൻ മ​രം.

കാ​ക്ക​യ​ങ്ങാ​ട്: ഈ ​വ​ർ​ഷ​ത്തെ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പാ​ല​പ്പു​ഴ പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ൽ കു​രു​ങ്ങി​യ കൂ​റ്റ​ൻ മ​രം മു​റി​ച്ചു​നീ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. മ​രം കു​രു​ങ്ങി കി​ട​ക്കു​ന്ന​തി​നാ​ൽ പു​ഴ​യി​ലെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ക​യും ഒ​ഴു​കി​യെ​ത്തു​ന്ന മ​ര​ങ്ങ​ളും ക​ല്ലു​ക​ളും പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ൽ വ​ന്നി​ടി​ക്കു​ന്ന​തും ബ​ല​ക്ഷ​യ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലും സ​മാ​ന രീ​തി​യി​ൽ വ​ൻ​മ​രം ഒ​ഴു​കി​വ​ന്ന് പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ൽ കു​രു​ങ്ങി​യി​രു​ന്നു. ഇ​ത് ഈ ​വ​ർ​ഷ​ത്തെ മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് അ​ധി​കൃ​ത​ർ മു​റി​ച്ചു​മാ​റ്റി​യ​ത്. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ഇ​ടി​യി​ൽ പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളു​ടെ പ​ല ഭാ​ഗ​ങ്ങ​ളും അ​ട​ർ​ന്നു​പോ​യ നി​ല​യി​ലാ​ണ്. ഇ​ത് പാ​ല​ത്തി​ന്‍റെ സു​ര​ക്ഷ​യെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും.

Tags : NattuVishesham DistrictNews

Recent News

Corehub Up