മലയോര ഹൈവേയിൽ ആനപ്പന്തിയിൽ മരം കയറ്റി പോയ പിക്കപ്പ് വാനിന്റെ മുകളിൽനിന്നും തൊഴിലാളി താഴേക്കു വീഴുന്നു. പിന്നാലെ വന്ന മറ്റൊരു വാഹനത്തിന്റെ കാമറയിൽ നിന്ന
ഇരിട്ടി: മരം കയറ്റി പോകുന്ന പിക്കപ്പ് വാനിന്റെ മുകളിൽ നിന്ന് തെറിച്ചു വീണ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. വാണിയപ്പാറ സ്വദേശി ചന്തുവിനാണ് പരിക്കേറ്റത്.
മലയോര ഹൈവേയിൽ ആനപ്പന്തി ടൗണിൽ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അപകടം. വളവു തിരഞ്ഞ് പാലത്തിലേക്ക് കയറിയപ്പോൾ വാഹനത്തിന് മുകളിൽ ഇരുന്ന ചന്തു റോഡിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റയാളെ നാട്ടുകാർ ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Tags : NattuVishesham DistrictNews