Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SabarimalaPilgrims

ശബരിമല തീർഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് എത്തുന്ന ഭക്തർക്കായി എൽഐസി വഴി പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ.

തീർഥാടന സമയത്ത് ശബരിമലയിൽവച്ച് മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നും ഇതിനായുള്ള പ്രീമിയം തുക മുഴുവനായും ദേവസ്വം ബോർഡ് തന്നെ അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡലകാലം പ്രമാണിച്ച് ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനവും വിവിധ ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കേറ്റ്സ്കോണുമായി ചേർന്ന് ദേവസ്വം ബോർഡിന്‍റെ രണ്ട് പെട്രോൾ പമ്പുകളുടെ സേവനം മെച്ചപ്പെടുത്തുമെന്നും, തീർഥാടകരുടെ സൗകര്യത്തിനായി നിലയ്ക്കലിലും പമ്പയിലും പ്രത്യേക റിസപ്ഷൻ ഡെസ്കുകൾ സജ്ജമാക്കുമെന്നും ജയകുമാർ അറിയിച്ചു.

Latest News

Corehub Up