x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​യു​ടെ കൊ​ല​ക്കേ​സി​ലെ സാ​ക്ഷി​യാ​യ മ​ക​ൾ മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്ക്
Published: November 23, 2026 11:12 AM IST | Updated: November 23, 2026 11:12 AM IST

പ്രതീകാത്മക ചിത്രം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ സോ​ണാ​ർ​പൂ​രി​ൽ അ​മ്മ​യു​ടെ കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യാ​യ മ​ക​ളെ അ​മ്മ​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി സ​യാ​നി ശി​കാ​രി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യും പെ​ൺ​കു​ട്ടി​യു​ടെ പി​താ​വു​മാ​യ സ​മീ​ർ ശി​കാ​രി അ​ടു​ത്തി​ടെ ജാ​മ്യ​ത്തി​ലി​റ​ങ്ങി കു​ട്ടി​യെ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യും ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ര​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

2023 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു സ​യാ​നി​യു​ടെ അ​മ്മ മാ​ലാ ശി​കാ​രി കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഭ​ർ​ത്താ​വ് സ​മീ​ർ ശി​കാ​രി മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. അ​മ്മ​യു​ടെ മ​ര​ണ​ശേ​ഷം അ​മ്മ​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു സ​യാ​നി​യു​ടെ താ​മ​സം.

സ​മീ​ർ അ​ടു​ത്തി​ടെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത് മു​ത​ൽ സ​യാ​നി​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. തു​ട​ർ​ന്ന് പൊ​ലി​സി​നെ സ​മീ​പി​ച്ച​പ്പോ​ൾ പെ​ൺ​കു​ട്ടി​യു​ടെ ഫോ​ൺ ന​മ്പ​റും സിം ​കാ​ർ​ഡും മാ​റ്റാ​ൻ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ പു​തി​യ ന​മ്പ​റും സ​മീ​ർ എ​ങ്ങ​നെ​യോ സം​ഘ​ടി​പ്പി​ച്ച​താ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

സം​ഭ​വ​ദി​വ​സം സ​യാ​നി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. വൈ​കി​ട്ട് കു​ടും​ബാം​ഗ​ങ്ങ​ൾ പു​റ​ത്തു​പോ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ മു​ത്ത​ച്ഛ​ൻ നി​ത​ൻ ബോ​സും കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലി​സ് മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.

സ​യാ​നി​യു​ടെ മ​ര​ണ​ത്തി​ൽ പി​താ​വ് സ​മീ​റി​ന് നേ​രി​ട്ടോ അ​ല്ലാ​തെ​യോ പ​ങ്കു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് നി​ത​ൻ ബോ​സും ബ​ന്ധു സു​ഭാ​ഷ് ബാ​രി​ക്കും ആ​വ​ശ്യ​പ്പെ​ട്ടു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പി​താ​വു​മാ​യി സം​സാ​രി​ച്ചി​ട്ടു​ണ്ടോ എ​ന്നും അ​വ​സാ​ന​മാ​യി ആ​രെ​യെ​ല്ലാ​മാ​ണ് ബ​ന്ധ​പ്പെ​ട്ട​തെ​ന്നും ക​ണ്ടെ​ത്താ​ൻ ഫോ​ൺ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും സൈ​ബ​ർ പ​രി​ശോ​ധ​നാ ഫ​ല​വും ല​ഭി​ച്ച ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണ​ത്തി​ൽ വ്യ​ക്ത​ത വ​രൂ എ​ന്നും എ​ല്ലാ വ​ശ​ങ്ങ​ളും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Tags : Murder Daughter Witness Dead

Recent News

Corehub Up