Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Witness

കൊച്ചി വെയ്റ്റിംഗ്... ഇതിഹാസങ്ങളുടെ ഗോളടി കാണാന്‍

കൊ​​ച്ചി: സാ​​ക്ഷാ​​ല്‍ റൊ​​ണാ​​ള്‍ഡീ​​ഞ്ഞോ​​യും ഐ.​​എം. വി​​ജ​​യ​​നും ഒ​​രു പ​​ന്തി​​നു പി​​ന്നാ​​ലെ​​യോ​​ടു​​ന്ന കാ​​ഴ്ച കാ​​ണാ​​ന്‍ ഇ​​നി മ​​ണി​​ക്കൂ​​റു​​ക​​ള്‍ മാ​​ത്രം ബാ​​ക്കി. ഇ​​തി​​ഹാ​​സ താ​​ര​​ങ്ങ​​ളെ കാ​​ണാ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ പ്രേ​​മി​​ക​​ളും ക​​ട്ട വെ​​യ്റ്റിം​​ഗി​​ലാ​​ണ്. ഫു​​ട്‌​​ബോ​​ള്‍ ആ​​രാ​​ധ​​ക​​രാ​​യ പ​​ല​​രും ക​​ളി കാ​​ണു​​ന്ന​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് കൊ​​ച്ചി​​യി​​ലേ​​ക്ക് എ​​ത്തി​​തു​​ട​​ങ്ങി.

സ്‌​​ക്രീ​​നി​​ല്‍ മാ​​ത്രം ക​​ണ്ടി​​രു​​ന്ന താ​​ര​​ങ്ങ​​ള്‍ ക​​ണ്‍മു​​ന്നി​​ല്‍ എ​​ത്തു​​ന്ന​​ത് കാ​​ണാ​​ന്‍ നി​​ര​​വ​​ധി ആ​​ളു​​ക​​ളെ​​ത്തു​​മെ​​ന്ന​​തി​​നാ​​ല്‍ കൊ​​ച്ചി​​യി​​ല്‍ അ​​ധി​​കൃ​​ത​​രും വി​​പു​​ല​​മാ​​യ ഒ​​രു​​ങ്ങ​​ളാ​​ണു ന​​ട​​ത്തി​​വ​​രു​​ന്ന​​ത്. ക​​ലൂ​​ര്‍ ജെ​​എ​​ന്‍എ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന മ​​ത്സ​​രം കാ​​ണു​​ന്ന​​തി​​നു​​ള്ള ടി​​ക്ക​​റ്റ് വി​​ല്‍പ്പ​​ന പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.

‘റി​​ട്ടേ​​ണ്‍ ഓ​​ഫ് ദ ​​ടൈ​​റ്റ​​ന്‍സ്’ എ​​ന്ന പേ​​രി​​ല്‍ 23ന് ​​രാ​​ത്രി 7.30ന് ​​ന​​ട​​ക്കു​​ന്ന മ​​ത്സ​​രം മ​​ന്ത്രി ഒ.​​ജെ. ജ​​നീ​​ഷ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ബ്ര​​സീ​​ല്‍ ലെ​​ജ​​ന്‍ഡ്, ഇ​​ന്ത്യ​​ന്‍ ഓ​​ള്‍ സ്റ്റാ​​ര്‍സ് എ​​ന്നീ പേ​​രി​​ലാ​​ണു ടീ​​മു​​ക​​ള്‍ അ​​ണി​​നി​​ര​​ക്കു​​ക.

2002 ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ റൊ​​ണാ​​ള്‍ഡീ​​ഞ്ഞോ, റി​​വാ​​ള്‍ഡോ എ​​ന്നി​​വ​​രാ​​ണ് ഈ ​​വ​​മ്പ​​ന്‍ പോ​​രാ​​ട്ട​​ത്തി​​ന്‍റെ പ്ര​​ധാ​​ന ആ​​ക​​ര്‍ഷ​​ണം. ഇ​​വ​​ര്‍ക്കൊ​​പ്പം എ​​ഡ്മി​​ല്‍സ​​ണ്‍ ജോ​​സ് ഗോ​​മ​​സ് ഡി ​​മൊ​​റാ​​യ​​സ്, പൗ​​ലോ സെ​​ര്‍ജി​​യോ സി​​ല്‍വെ​​സ്‌​​ട്രെ ദോ ​​നാ​​സി​​മെ​​ന്‍റോ, ജി​​യോ​​വാ​​നി സി​​ല്‍വ ഡി ​​ഒ​​ലി​​വെ​​യ്‌​​റ, ജെ​​നി​​ല്‍സ​​ണ്‍ ആ​​ഞ്ച​​ലോ ഡി​​സൂ​​സ (ജൂ​​നി​​യ​​ര്‍), പൗ​​ലോ സെ​​ര്‍ജി​​യോ റോ​​സ (വി​​യോ​​ള), ഗോ​​ള്‍കീ​​പ്പ​​ര്‍ ഹ്യൂ​​റെ​​ല്‍ഹോ ദ ​​സി​​ല്‍വ ഗോ​​മ​​സ്, അ​​ല​​ക്‌​​സാ​​ന്ദ്രെ ദ ​​സി​​ല്‍വ മ​​രി​​യാ​​നോ (അ​​മാ​​ര​​ല്‍), ഗു​​സ്താ​​വോ നെ​​റി ഡി ​​സാ ദ ​​സി​​ല്‍വ, റി​​ക്കാ​​ര്‍ഡോ ഡി ​​ഒ​​ലി​​വെ​​യ്‌​​റ, ജോ​​ര്‍ജ് ഡി ​​അ​​മൊ​​റിം കാ​​മ്പോ​​സ് (ജോ​​ര്‍ജീ​​ഞ്ഞോ), മാ​​ര്‍സെ​​ലോ ഫെ​​റെ​​യ്‌​​റ ഫെ​​ര്‍ണാ​​ണ്ട​​സ് (ക​​മാ​​ന്‍ഡു​​കാ​​യ), എ​​ലി​​വെ​​ല്‍ട്ട​​ണ്‍ ആ​​ല്‍വ​​സ് റൂ​​ഫി​​നോ, എ​​ല്‍സ​​ണ്‍ റൊ​​ഡ്രി​​ഗ​​സ് ഡി ​​സൂ​​സ, മാ​​ര്‍ക്കോ​​സ് അ​​ന്‍റോ​​ണി​​യോ ഡി ​​ലി​​മ (പാ​​രാ), ഡി​​യോ​​ഗോ കോ​​റി​​യ ഡി ​​ഒ​​ലി​​വെ​​യ്‌​​റ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന പ്ര​​മു​​ഖ താ​​ര​​നി​​ര ബ്ര​​സീ​​ലി​​നാ​​യി പ​​ന്തു​​ത​​ട്ടും.

ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ളി​​ന്‍റെ പ്ര​​ശ​​സ്ത താ​​ര​​ങ്ങ​​ളാ​​യ ഐ.​​എം. വി​​ജ​​യ​​ന്‍, ജോ ​​പോ​​ള്‍ അ​​ഞ്ചേ​​രി, സി.​​കെ. വി​​നീ​​ത്, കെ.​​ടി. ചാ​​ക്കോ തു​​ട​​ങ്ങി​​യ​​വ​​ര്‍ അ​​ണി​​നി​​ര​​ക്കു​​ന്ന ശ​​ക്ത​​മാ​​യ നി​​ര​​യാ​​ണ് ഇ​​ന്ത്യ​​ന്‍ ഓ​​ള്‍ സ്റ്റാ​​ര്‍സി​​നാ​​യി ക​​ള​​ത്തി​​ലി​​റ​​ങ്ങു​​ന്ന​​ത്.ഗ്ലോ​​ബല്‍‍ ടൂ​​റി​​ലെ ര​​ണ്ടാ​​മ​​ത്തെ മ​​ത്സ​​ര​​ത്തി​​നാ​​കും 23ന് ​​കൊ​​ച്ചി സാ​​ക്ഷ്യം വ​​ഹി​​ക്കു​​ക.

Kerala

അ​​​നു​​​ഭ​​​വം സാ​​​ക്ഷി: അ​​​യ്യ​​​പ്പ​​​ൻ എ​​​ല്ലാം കാ​​​ണു​​​ന്നു​​​ണ്ട്


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യു​​​ടെ പേ​​​രി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം അ​​​യ്യ​​​പ്പ​​​ൻ കാ​​​ണു​​​ന്നു​​​ണ്ടെ​​​ന്ന് ശ​​​ബ​​​രി​​​മ​​​ല​​​യു​​​ടെ അ​​​യ​​​ൽ​​വാ​​​സി​​​യാ​​​യ കെ.​​​യു. ജ​​​നീ​​​ഷ്കു​​​മാ​​​റി​​​ന് ഉ​​​റ​​​പ്പാ​​​ണ്. അ​​​നു​​​ഭ​​​വ​​​മാ​​​ണ് ക​​​മ്യൂ​​​ണി​​​സ്റ്റു​​​കാ​​​ര​​​നാ​​​യ ജ​​​നീ​​​ഷ്കു​​​മാ​​​റി​​​നെ അ​​​യ്യ​​​പ്പ​​​ വി​​​ശ്വാ​​​സി​​​യാ​​​ക്കി​​​യ​​​ത്.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യു​​​ടെ പേ​​​രി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷം വ​​​ലി​​​യ കോ​​​ലാ​​​ഹ​​​ലം സൃ​​​ഷ്‌​​ടി​​​ച്ച ദി​​​വ​​​സ​​​മാ​​​ണ് ജ​​​നീ​​​ഷ്കു​​​മാ​​​ർ അ​​​യ്യ​​​പ്പ​​​ന്‍റെ പേ​​​രി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ആ​​​ണ​​​യി​​​ട്ട​​​ത്. ‘സ്വ​​​ർ​​​ണം ക​​​ട്ട​​​വ​​​രാ​​​ര​​​പ്പാ, സ​​​ഖാ​​​ക്ക​​​ളാ​​​ണേ അ​​​യ്യ​​​പ്പാ’ എ​​​ന്ന് ഈ​​​ണ​​​ത്തി​​​ൽ പാ​​​ടി പ്ര​​​തി​​​പ​​​ക്ഷം സ​​​ഭ വി​​​ട്ടി​​​റ​​​ങ്ങു​​​ക​​​യും സ​​​ഭാ​​​ ക​​​വാ​​​ട​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മ്പോ​​ഴും മ​​​റി​​​ച്ചു വി​​​ശ്വ​​​സി​​​ക്കാ​​​നാ​​​ണ് ജ​​​നീ​​​ഷ്കു​​​മാ​​​റി​​​ന് ഇ​​​ഷ്ടം.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ അ​​​യ്യ​​​പ്പ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​നെ തൂ​​​ത്തെ​​​റി​​​ഞ്ഞെ​​​ന്നു ജ​​​നീ​​​ഷ്കു​​​മാ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ശ​​​ബ​​​രി​​​മ​​​ല വാ​​​ർ​​​ഡി​​​ൽ അ​​​യ്യ​​​പ്പ​​​നാ​​​മ​​​ധാ​​​രി​​​യാ​​​യ സ​​​ഖാ​​​വ് മ​​​ണി​​​ക​​​ണ്ഠ​​​ൻ വി​​​ജ​​​യി​​​ച്ചു. പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ സി​​​പി​​​എ​​​മ്മി​​​നും ബി​​​ജെ​​​പി​​​ക്കും തു​​​ല്യ​​​നി​​​ല​​​യി​​​ൽ വോ​​​ട്ടു വ​​​ന്ന​​​പ്പോ​​​ൾ ന​​​റു​​​ക്കെ​​​ടു​​​പ്പു വേ​​​ണ്ടി​​വ​​​ന്നു. വി​​​ജ​​​യി​​​ച്ച​​​ത് സി​​​പി​​​എം അം​​​ഗം. അ​​​തി​​​ൽ അ​​​യ്യ​​​പ്പ​​​ന്‍റെ നേ​​​രി​​​ട്ടു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടെ​​​ന്ന് ജ​​​നീ​​​ഷ്കു​​​മാ​​​ർ ഉ​​​റ​​​ച്ചുവി​​​ശ്വ​​​സി​​​ക്കു​​​ന്നു. പ​​​ന്ത​​​ളം മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ൽ ഭ​​​ര​​​ണം ബി​​​ജെ​​​പി​​​യി​​​ൽ​​നി​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. അ​​​യ്യ​​​പ്പ​​​നി​​​ലു​​​ള്ള വി​​​ശ്വാ​​​സം മു​​​റു​​​കാ​​​ൻ ഇ​​​തി​​​ൽ കൂ​​​ടു​​​ത​​​ലെ​​​ന്തു വേ​​​ണം? ഇ​​​നി നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും കോ​​​ണ്‍​ഗ്ര​​​സി​​​നെ തൂ​​​ത്തെ​​​റി​​​യാ​​​ൻ അ​​​യ്യ​​​പ്പ​​​ൻ ഇ​​​ട​​​പെ​​​ടു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ജ​​​നീ​​​ഷ്കു​​​മാ​​​റി​​​നു സം​​​ശ​​​യ​​​മി​​​ല്ല.

പോ​​​റ്റി​​​യെ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ കൊ​​​ണ്ടു​​വ​​​ന്ന​​​ത് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ദേ​​​വ​​​സ്വം​​​മ​​​ന്ത്രി ആ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴാ​​​ണ്. വാ​​​ജി​​​വാ​​​ഹ​​​നം എ​​​ടു​​​ത്തു കൊ​​​ടു​​​ത്ത​​​തും അ​​​വ​​​രു​​​ടെ കാ​​​ല​​​ത്ത്. ഇ​​​തി​​​നൊ​​​ന്നും മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​നി​​​ല്ലാ​​​ത്ത​​​തുകൊ​​​ണ്ടാ​​​ണു പ്ര​​​തി​​​പ​​​ക്ഷം സ​​​ഭാ​​​ ന​​​ട​​​പ​​​ടി​​​ക​​​ൾ ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു പോ​​​കു​​​ന്ന​​​ത​​​ത്രെ.

2015 മാ​​​ർ​​​ച്ച് 13നു ​​​കെ.​​​എം. മാ​​​ണി ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ദി​​​വ​​​സ​​​ത്തോ​​​ളം വ​​​ന്നി​​​ല്ലെ​​​ങ്കി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഇ​​​ന്ന​​​ലെ അ​​​ര​​​ങ്ങേ​​​റി​​​യ​​​ത് ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധ​​​മാ​​​യി​​​രു​​​ന്നു. സ്പീ​​​ക്ക​​​റു​​​ടെ ഡ​​​യ​​​സി​​​ലേ​​​ക്ക് അം​​​ഗ​​​ങ്ങ​​​ൾ ത​​​ള്ളി​​​ക്ക​​​യ​​​റി​​​യ​​​തും വാ​​​ച്ച് ആ​​​ൻ​​​ഡ് വാ​​​ർ​​​ഡ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ബാ​​​ന​​​ർ ബ​​​ല​​​മാ​​​യി പി​​​ടി​​​ച്ചുമാ​​​റ്റാ​​​ൻ ശ്ര​​​മി​​​ച്ച​​​തു​​​മൊ​​​ക്കെ ഈ ​​​നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ കാ​​​ല​​​യ​​​ള​​​വി​​​ൽ ആ​​​ദ്യ​​​ത്തെ കാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​ഷേ​​​ധം ഒ​​​ടു​​​വി​​​ൽ ബ​​​ഹി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ ത​​​ലേ​​​ദി​​​വ​​​സ​​​ത്തേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യി ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച ഭ​​​ര​​​ണ​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ളു​​​ടെ മാ​​​ത്രം കാ​​​ര്യ​​​മാ​​​യി.

പ​​​ത്തു വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​നേ​​​ട്ട​​​ങ്ങ​​​ൾ നി​​​ര​​​ത്തി മൂ​​​ന്നാം ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പെ​​​ന്നു സ്ഥാ​​​പി​​​ക്കാ​​​ൻ ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തു​​നി​​​ന്നു പ്ര​​​സം​​​ഗി​​​ച്ച​​​വ​​​ർ മ​​​ത്സ​​​രി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ഒ​​​ടു​​​വി​​​ൽ പ്ര​​​സം​​​ഗി​​​ക്കാ​​​നെ​​​ത്തി​​​യ ജ​​​നീ​​​ഷ്കു​​​മാ​​​ർ അ​​​യ്യ​​​പ്പ​​​ന്‍റെ കൃ​​​പ​​​യാ​​​ൽ ഭ​​​ര​​​ണം കി​​​ട്ടു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ത​​​ന്ത്ര​​​ജ്ഞ​​​ൻ സു​​​നി​​​ൽ ക​​​ന​​​ഗോ​​​ലു​​​വാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ​​​യും പ​​​ല​​​രു​​​ടെ​​​യും ല​​​ക്ഷ്യം. ക​​​ന​​​ഗോ​​​ലു​​​വി​​​ന്‍റെ അ​​​പ​​​വാ​​​ദ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളോ​​​ടാ​​​ണു ത​​​ങ്ങ​​​ൾ ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന​​​തെ​​​ന്നു കെ.​​​വി. സു​​​മേ​​​ഷ് പ​​​റ​​​ഞ്ഞു. വി.​​​ഡി. സ​​​തീ​​​ശ​​​ൻ വെ​​​റും ഡ​​​മ്മി​​​യാ​​​ണെ​​​ന്നും ക​​​ന​​​ഗോ​​​ലു​​​വാ​​​ണു യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്നും പി.​​​എ​​​സ്. സു​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

വ​​​യ​​​നാ​​​ട് തു​​​ര​​​ങ്ക​​പാ​​​ത​​​യ്ക്കു പി​​​ന്നാ​​​ലെ ബ​​​ജ​​​റ്റി​​​ൽ ക​​​ട്ട​​​പ്പ​​​ന-​​​തേ​​​നി തു​​​ര​​​ങ്ക​​​പാ​​​ത കൂ​​​ടി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ മ​​​ണ്ഡ​​​ല​​​ത്തി​​​ലൊ​​​രു തു​​​ര​​​ങ്ക​​​പാ​​​ത​​​യി​​​ല്ലെ​​​ങ്കി​​​ൽ എ​​​ന്തോ കു​​​റ​​​ച്ചി​​​ലാ​​​ണെ​​​ന്ന ചി​​​ന്ത​​​യി​​​ലാ​​​ണു സെ​​​ബാ​​​സ്റ്റ്യ​​​ൻ കു​​​ള​​​ത്തു​​​ങ്ക​​​ൽ. മ​​​ല​​​യോ​​​ര​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​നി​​​ന്നു നി​​​ല​​​വി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തേ​​​ക്കും നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലേ​​​ക്കു​​​മൊ​​​ക്കെ പോ​​​കു​​​ന്ന​​​ത് ഈ​​​രാ​​​റ്റു​​​പേ​​​ട്ട-​​​തൊ​​​ടു​​​പു​​​ഴ വ​​​ഴി​​​യാ​​​ണ്. ഇ​​​താ​​​ണെ​​​ങ്കി​​​ൽ ദു​​​ർ​​​ഘ​​​ട​​​പാ​​​ത​​​യു​​​മാ​​​ണ്. അ​​​തു​​​കൊ​​​ണ്ട് ഈ​​​രാ​​​റ്റു​​​പേ​​​ട്ട​​​യി​​​ൽ​​നി​​​ന്നു തൊ​​​ടു​​​പു​​​ഴ​​​യി​​​ലേ​​​ക്ക് ഒ​​​രു തു​​​ര​​​ങ്ക​​​പാ​​​ത വേ​​​ണ​​​മെ​​​ന്നാ​​​ണു സെ​​​ബാ​​​സ്റ്റ്യ​​​ൻ കു​​​ള​​​ത്തു​​​ങ്ക​​​ലി​​​ന്‍റെ ആ​​​വ​​​ശ്യം.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണം... അ​​​ത്... ഇ​​​ത് എ​​​ന്നൊ​​​ക്കെ പ​​​റ​​​ഞ്ഞു നാ​​​ലു വോ​​​ട്ടു വാ​​​ങ്ങാ​​​നു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ പാ​​​ഴ്ശ്ര​​​മം വി​​​ല​​​പ്പോ​​​വി​​​ല്ലെ​​​ന്നു സി.​​​കെ. ഹ​​​രീ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. ക​​​ട​​​ലോ​​​ളം പ്ര​​​തീ​​​ക്ഷി​​​ച്ചി​​​ട്ടു ക​​​ട​​​ലാ​​​മ​​​യോ​​​ളം മാ​​​ത്ര​​​മാ​​​ണു കി​​​ട്ടി​​​യ​​​തെ​​​ന്നു പി.​​​പി. സു​​​മോ​​​ദ് പ​​​റ​​​ഞ്ഞു. ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ പ​​​ശു​​​വി​​​നും കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ട​​​ലാ​​​മ​​​യ്ക്കും മാ​​​ത്ര​​​മേ ര​​​ക്ഷ​​​യു​​​ള്ളൂ എ​​​ന്നും സു​​​മോ​​​ദ് പ​​​റ​​​ഞ്ഞു. അ​​​ഭി​​​മാ​​​ന​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കൊ​​​ന്നും ഒ​​​രു പൈ​​​സ പോ​​​ലും ന​​​ൽ​​​കാ​​​തെ കേ​​​ര​​​ളീ​​​യ​​​രെ കേ​​​ന്ദ്രം അ​​​പ​​​മാ​​​നി​​​ച്ചു എ​​​ന്ന് ഒ.​​​എ​​​സ്. അം​​​ബി​​​ക പ​​​റ​​​ഞ്ഞു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​രം ആ​​​ർ​​​ജി​​​ച്ചെ​​​ടു​​​ത്ത മു​​​ഴു​​​വ​​​ൻ നേ​​​ട്ട​​​ങ്ങ​​​ളും ബി​​​ജെ​​​പി ഭ​​​ര​​​ണ​​​ത്തി​​​ൽ ന​​​ഷ്ട​​​പ്പെ​​​ടു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക​​​യാ​​​ണ് മു​​​ൻ ​​​മേ​​​യ​​​ർ കൂ​​​ടി​​​യാ​​​യ വി.​​​കെ. പ്ര​​​ശാ​​​ന്ത് പ​​​ങ്കി​​​ട്ട​​​ത്.

ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി​​​യോ​​​ടെ ബ​​​ജ​​​റ്റി​​​ന്‍റെ പൊ​​​തു​​​ച​​​ർ​​​ച്ച ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കും.

National

ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തു​ന്ന​ത് നേ​രി​ൽ ക​ണ്ടു, കോ​ട​തി​യി​ലെ മു​ഖ്യ​സാ​ക്ഷി, വീ​ട്ട​മ്മ​യെ വെ​ടി​വ​ച്ചു കൊ​ന്നു

ന്യൂ​ഡ​ൽ​ഹി: ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​സാ​ക്ഷി​യാ​യ വീ​ട്ട​മ്മ​യെ പോ​യി​ന്‍റ് ബ്ലാ​ങ്കി​ൽ വെ​ടി​വ​ച്ചു കൊ​ന്നു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഷാ​ലി​മാ​ർ ബാ​ഗി​ലാ​ണ് സം​ഭ​വം.

ഷാ​ലി​മാ​ർ ബാ​ഗ് നി​വാ​സി​യും പ്ര​ദേ​ശ​ത്തെ റ​സി​ഡ​ന്‍റ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ആ​ർ‌​ഡ​ബ്ല്യു​എ) പ്ര​സി​ഡ​ന്‍റു​മാ​യ ര​ച​ന യാ​ദ​വ്(44) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ത​ല​യ്ക്ക് വെ​ടി​യേ​റ്റ ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

2023 ൽ ​ര​ച​ന​യു​ടെ ഭ​ർ​ത്താ​വ് വി​ജേ​ന്ദ്ര യാ​ദ​വി​നെ ഒ​രു​സം​ഘ​മാ​ളു​ക​ൾ വെ​ടി​വ​ച്ചു കൊ​ന്നി​രു​ന്നു. ര​ച​ന​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന് ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വി​ജേ​ന്ദ്ര​യു​ടെ കൊ​ല​ക്കേ​സ് നി​ല​വി​ൽ കോ​ട​തി​യി​ൽ വി​ചാ​ര​ണ​യി​ലാ​ണ്.

മു​ൻ വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് ഭ​ര​ത് യാ​ദ​വ് എ​ന്ന​യാ​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​രാ​ണ് വി​ജേ​ന്ദ്ര യാ​ദ​വി​നെ വെ​ടി​വ​ച്ചു​കൊ​ന്ന​ത്. കേ​സി​ലെ അ​ഞ്ച് പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യെ​ങ്കി​ലും ഭ​ര​ത് യാ​ദ​വ് ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്.

വി​ജേ​ന്ദ്ര യാ​ദ​വി​ന്‍റെ കൊ​ല​ക്കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യാ​ണ് ര​ച​ന. ഇ​വ​രു​ടെ മൊ​ഴി കേ​സി​ൽ നി​ർ​ണാ​യ​ക​മാ​ണ്. കേ​സ് ദു​ർ​ബ​ല​പ്പെ​ടു​ത്താ​നും മ​റ്റ് സാ​ക്ഷി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​രു​തു​ന്ന​ത്.

ര​ച​ന യാ​ദ​വ് കൊ​ല​ക്കേ​സി​ലെ നി​ർ​ണാ​യ​ക സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ര​ച​ന​യെ വെ​ടി​വ​ച്ച പ്ര​തി​യു​ടെ മു​ഖം സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. വെ​ടി​വ​ച്ച​തി​ന് ശേ​ഷം ഇ​യാ​ൾ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പെ​ട്ടു.

അ​യ​ൽ​വാ​സി​യെ ക​ണ്ട ശേ​ഷം ര​ച​ന മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​വ​രെ ആ​ക്ര​മി​ക​ൾ ത​ട​ഞ്ഞു നി​ർ​ത്തി പേ​ര് ചോ​ദി​ച്ചു. ര​ച​ന മ​റു​പ​ടി ന​ൽ​കി​യ​പ്പോ​ൾ അ​ക്ര​മി തോ​ക്ക് പു​റ​ത്തെ​ടു​ത്ത് ഇ​വ​രു​ടെ ത​ല​യി​ൽ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പെ​ട്ടു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള എ​ല്ലാ​വ​രെ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ന​ട​ൻ ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ന​ട​ൻ ജ​യ​റാ​മി​നെ ചോ​ദ്യം ചെ​യ്തേ​ക്കും. കേ​സി​ൽ ജ​യ​റാ​മി​നെ സാ​ക്ഷി​യാ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

ശ​ബ​രി​മ​ല​യി​ൽ നി​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കൊ​ണ്ടു​പോ​യ സ്വ​ർ​ണ​പ്പാ​ളി​യും ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​വും ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി ജ​യ​റാ​മി​ന്‍റെ വീ​ട്ടി​ൽ പൂ​ജ​യ്ക്ക് വ​ച്ചി​രു​ന്നു. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി ത​ന്‍റെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന് ജ​യ​റാം പി​ന്നീ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം അ​റ​സ്‌​റ്റി​ലാ​യ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​ന്‍റെ ഭൂ​മി ഇ​ട​പാ​ടു​ക​ളി​ലേ​ക്കും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. പ​ത്മ​കു​മാ​റി​ന്‍റെ പ​ന്ത​ള​ത്തെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ രേ​ഖ​ക​ളു​ടെ കൂ​ടി അ​ടി​സ്ഥ‌ാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

 

 

 

 

Latest News

Corehub Up