x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'നീതിയുടെ വിജയം': നിരാഹാരം അവസാനിപ്പിച്ച് വിദ്യാർഥികൾ; പിന്നീട് പ്രതികരിക്കാമെന്ന് മന്ത്രി

വെബ് ഡെസ്ക്
Published: November 23, 2026 11:01 AM IST | Updated: November 23, 2026 11:01 AM IST

ഹൈക്കോടതി വിധിക്കു പിന്നാലെ നാരങ്ങാനീര് കുടിച്ച് നിരാഹാര സമരം അവസാനിപ്പിക്കുന്ന വിദ്യാർഥികൾ

കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് സമരക്കാർ. ഇത് നീതിയുടെ വിജയമാണെന്ന് വിദ്യാർഥികൾ പറഞ്ഞു.

അതേസമയം, വിധിയിൽ പ്രതികരിക്കാൻ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ തയാറായില്ല. വിധിയെക്കുറിച്ച് വിശദമായി പഠിച്ചിട്ട് പ്രതികരിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

വിദ്യാർഥികളുടെ സസ്പെൻഷനൊപ്പം അച്ചടക്ക സമിതി റിപ്പോർട്ടും റദ്ദാക്കിയ ഹൈക്കോടതി സർവകലാശാല പുതിയ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഉത്തരവിട്ടിരുന്നു.

വിദ്യാർഥികൾ മാപ്പ് പറയണമെന്ന ആവശ്യം കോടതി റദ്ദാക്കി. സസ്പെൻഷനിലായ വിദ്യാർഥികളെ ഇന്നുതന്നെ കാമ്പസിൽ പ്രവേശിപ്പിക്കണമെന്നും പ്രത്യേകം പരീക്ഷ നടത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

സസ്പെൻഷൻ പിൻവലിക്കണമെന്നും പരീക്ഷയെഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിയ നിരാഹാര സമരം 22 ദിവസം പിന്നിടുമ്പോഴാണ് കോടതി വിധിയെത്തുന്നത്. ഇതിനു പിന്നാലെ വിദ്യാർഥികൾ നാരങ്ങാനീര് കുടിച്ച് നിരാഹാര സമരം അവസാനിപ്പിച്ചു. വിദ്യാർഥികൾ മന്ത്രി റോജി എം. ജോണിനെതിരേ മുദ്രാവാക്യങ്ങളും വിളിച്ചു.

Tags : KaladyUniversity Students HungerStrike Minister

Recent News

Corehub Up