x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാപ്പ് എഴുതി നല്‍കണമെന്ന നിലപാടിലുറച്ച് സര്‍വകലാശാല; വിദ്യാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതിയില്‍

കൊച്ചി ബ്യൂറോ
Published: November 18, 2026 10:30 AM IST | Updated: November 18, 2026 10:30 AM IST

കേരള ഹൈക്കോടതി (File Photo)

കൊച്ചി: പരീക്ഷ എഴുതാന്‍ അനുമതി ആവശ്യപ്പെട്ട് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. മാപ്പ് എഴുതി നല്‍കണമെന്ന സര്‍വകലാശാലയുടെ ആവശ്യത്തിനെതിരായ വിദ്യാര്‍ഥികളുടെ ഭേദഗതി ഹര്‍ജി ഹൈക്കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഹൈക്കോടതി പരിഗണിക്കും.

കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. നവംബര്‍ രണ്ടിന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം, മാപ്പപേക്ഷ നല്‍കിയാല്‍ 12 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനും നാലു പേരുടെ സസ്‌പെന്‍ഷന്‍ രണ്ടു മാസം കൂടി തുടരാനും തീരുമാനിച്ചതായും കോടതിയെ അറിയിച്ചിരുന്നു. ഇതോടെ ഭേദഗതി ചെയ്ത ഹര്‍ജി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ചത്.

സര്‍വകലാശാലയുടെ പക്കല്‍ കുറ്റങ്ങള്‍ തെളിയിക്കാന്‍ തെളിവുകളില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ കൃത്യമായ കാരണങ്ങള്‍ പറയുന്നില്ലെന്നും ഭേദഗതി ഹര്‍ജിയില്‍ വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. പൊലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്ഐആര്‍ കെട്ടിച്ചമച്ചതാണെന്നും കാമ്പസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും ഹര്‍ജിയില്‍ പറയുന്നു.

സസ്പെന്‍ഷന്‍ കാരണം നഷ്ടമായ ഹാജരും ഇന്‍റേണല്‍ മാര്‍ക്കും അനുവദിക്കണമെന്നും പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. അതേസമയം, സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ നിരാഹാര സമരം 16 ദിവസം പിന്നിട്ടിരിക്കുകയാണ്.

Tags : KaladyUniversity Students SFI HungerStrike Petition HighCourt

Recent News

Corehub Up