കെ.എം. ഷാജി (File Photo)
കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസിൽ മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജിക്ക് ആശ്വാസം. കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.
അനധികൃത സ്വത്ത് സമ്പാദനമാരോപിച്ച് കെ.എം. ഷാജിക്കെതിരെ കോഴിക്കോട് കല്ലായി സ്വദേശി അഡ്വ. എം.ആർ. ഹരീഷ് നൽകിയ പരാതിയിൽ കേസെടുക്കാൻ കോഴിക്കോട് വിജിലൻസ് കോടതി നിർദ്ദേശിച്ചിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഷാജിയുടെ ഹർജിയിലാണ് കോടതി ഇന്നു വിധി പറഞ്ഞത്.
ഷാജി അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും ഭാര്യയുടെ പേരിൽ സ്ഥലം വാങ്ങി 1.62 കോടി രൂപ ചെലവിട്ടു വീടുവച്ചെന്നുമാണ് പരാതി. സർക്കാരിന്‍റെ പ്രോസിക്യൂഷൻ അനുമതിയില്ലാതെയാണ് തനിക്കെതിരെ ഈ പരാതിയിൽ കേസെടുത്തതെന്ന് ഹർജിയിൽ ഷാജി ചൂണ്ടിക്കാട്ടിയിരുന്നു.
Tags : KMShaji HighCourt AssetsCase