ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷെർവിമെൻ (സാഫ്) മുഖേന നടത്തുന്ന ‘ഷീ സ്കൂട്ടർ പദ്ധതി’ 2026-27ൽ ഉൾപ്പെടുത്തി ഉദയനാപുരം തീരമൈത്രി കൗൺസിലിലെ
വൈക്കം: ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷെർ വിമെൻ (സാഫ്) മുഖേന നടത്തുന്ന ഷീ സ്കൂട്ടർ പദ്ധതി 2026-27ൽ ഉൾപ്പെടുത്തി ഉദയനാപുരം തീരമൈത്രി കൗൺസിലിലെ സാഫ് സംരംഭകയ്ക്ക് ഷീ സ്കൂട്ടർ നൽകി.
ഉദയനാപുരം പഞ്ചായത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി.രാജു സ്കൂട്ടർ വിതരണോദ്ഘാടനം നിർവഹിച്ചു.
ഉദയനാപുരം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ദീപേഷ്, വൈക്കം നഗരസഭ പോളശേരി വാർഡ് കൗൺസിലർ അംബികരാജേന്ദ്രൻ, ഫിഷറീസ് വകുപ്പ് കോട്ടയം ജില്ല അസിസ്റ്റന്റ് ഡയറക്ടറും സാഫ് നോഡൽ ഓഫീസറുമായ എ.കൃഷ്ണകുമാരി, വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ മറ്റം മെറിറ്റ് കുര്യൻ, ഫിഷറീസ് ഓഫീസർ സി. കെ.സ്മിത, സാഫ് മിഷൻ കോർഡിനേറ്റർ അഞ്ജന ശരത്, ഉദയനാപുരം തീരമൈത്രി കൗൺസിൽഅംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Tags : scooter Nattuvishesham District News She scooter