Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kick-off Celebrated

America

ഡാ​ള​സ് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ൽ ഗോ​ൾ​ഡ​ൻ​ജൂ​ബി​ലി കി​ക്ക് ഓ​ഫ് ആ​ഘോ​ഷ​മാ​യി

ഡാ​ള​സ്: 1977 ൽ ​സ്ഥാ​പി​ത​മാ​യ ഡാ​ള​സ്ല​ല സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ലി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് 2026 ഒ​ക്ടോ​ബ​ർ മാ​സം 18 ഞാ​യറാഴ്ച വിശുദ്ധ ​കു​ർ​ബാനാ​ന​ന്ത​രം, ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ യ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സാ​ന്നി​ധ്യത്തി​ൽ ആ​രം​ഭം കു​റി​ച്ചു.

വ​ന്ദ്യ വൈ​ദി​ക​രു​ടേ​യും, സ്ഥാ​പ​ക മെ​മ്പ​ർ പൊ​യ്ക്കാ​ട്ടി​ൽ വ​ർ​ഗീസി​ന്‍റേ​യും, വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റേ​യും സാ​ന്നി​ധ്യത്തി​ൽ ജൂ​ബി​ലി ദീ​പം തെ​ളി​യി​ച്ച​തോ​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ പ്രോ​ഗ്രാ​മു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു കൊ​ണ്ടു​ള്ള ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഈ ​ഇ​ട​വ​ക​യു​ടെ പ്രാ​രം​ഭം മു​ത​ലു​ള്ള 50 വ​ർ​ഷ​ത്തെ വ​ള​ർ​ച്ച​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളേ​യും പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളേ​യും ഓ​ർ​മ്മി​പ്പി​ക്കു​ന്ന വി​ഡീ​യോ പ്ര​ദ​ർ​ശ​ന​ത്തോ​ടൊ​പ്പം ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ആ​ബൂ​ൻ മോ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ​യു​ടെ അ​നു​ഗ്ര​ഹീ​ത സ​ന്ദേ​ശ​വും സം​പ്രേ​ഷ​ണം ചെ​യ്യു​ക​യു​ണ്ടാ​യി.

തു​ട​ർ​ന്ന് ജൂ​ബി​ലി ക​ൺ​വീ​നേ​ഴ്സി​നേ​യും മാ​നേജിംഗ് ക​മ്മ​റ്റി​യേ​യും ഉ​ൾ​പ്പെ​ടു​ത്തി ഗാ​യ​ക സം​ഘ​ത്തി​ന്‍റെ ഭ​ക്തി​സാ​ന്ദ്ര​മാ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ ന​ട​ത്തി​യ Procession ഏ​റെ ആ​ക​ർ​ഷ​ക​മാ​യി. വി​കാ​രി റ​വ. ഫാ. ​ബേ​സി​ൽ അ​ബ്രാ​ഹാം ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ജൂ​ബി​ലി ക​മ്മ​റ്റി ക​ൺ​വീ​ന​ർ  ​അ​ച്ചു ഫി​ലി​പ്പോ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യു​ടെ Theme ആ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള "ലേ​വ്യ പു​സ്ത​കം 25-10" Rev. Fr. ബേ​സി​ൽ അ​ബ്രാ​ഹാം അ​വ​ത രി​പ്പി​ച്ചു. റവ. ഫാ. മാ​ർ​ട്ടി​ൻ ബാ​ബു (അ​സ്സോ​സി​യേ​റ്റ് വി​കാ​രി) ജൂ​ബി​ലി കെ​യ​ർ സ്കീം ​സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ച്ചു.​ പ​ങ്കെ​ടു​ത്ത മ​ത്സ​രാ​ർ​ഥിക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജൂ​ബി​ലി ലോ​ഗോ​യു ടേ​യും, ജൂ​ബി​ലി വെ​ബ് സൈ​റ്റി​ന്‍റേയും ഉ​ദ്ഘാ​ട​ന ക​ർ​മ്മം അ​ഭി​വ​ന്ദ്യ മെ​ത്രാ​പ്പോ ലീ​ത്താ നി​ർ​വ​ഹി​ച്ചു.

ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത റി​ച്ചാ​ർ​ഡ് കു​രു​വി​ള​യെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ക​യു​ണ്ടാ​യി. വെ​ബ്സൈ​റ്റ് സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ഡി​ജി​റ്റ​ൽ ടീം ​ക​ൺ​വീ​ന​ർ ശ്രീ. ​ജോ​ൺ​സി വ​ർ​ഗ്ഗീ​സ് ന​ൽ​കി. ജൂ​ബി​ലി ക​മ്മ​റ്റി ജോ​യി​ന്റ് ക​ൺ​വീ​ന​ർ ശ്രീ. ​അ​ല​ക്സ് ജോ​ർ​ജ്, മെ​ഗാ സ്പോ​ൺ​സ​ർ, ഗ്രാ​ൻ​ഡ് സ്പോ​ൺ​സേ​ഴ്സ് എ​ന്നി​വ​രെ സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.

മെ​ഗാ സ്പോ​ൺ​സ​ർ ചാ​മ​ത്തി​ൽ ഗ്രൂ​പ്പി​നു​വേ​ണ്ടി ഉ​മ്മ​ൻ വ​ർ​ഗീ​സ് ചാ​മ​ത്തി​ൽ (CEO), ഭാ​ര്യ ഓ​മ​ന ചാ​മ​ത്തി​ൽ, ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​ർ Next Level Tax നു ​വേ​ണ്ടി ഡ​യ​റ​ക്ട​ർ​മാ​രാ​യ സി​ബി മാ​ത്യു CPA, ജി​ജോ ചാ​ണ്ടി CPA, ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​ർ Red chilli Indian Restaurent & Taj Mahal Asian Groceries നു ​വേ​ണ്ടി owners ജി​യോ ജോ​ൺ, വി​ൽ​സെ​ന്റ് ജോ​ണി​ക്കു​ട്ടി എ​ന്നി​വ​ർ അ​ഭി​വ​ന്ദ്യ മെ​ത്രാ​പ്പോ​ലീ​ത്താ​യ്ക്ക് കൈ​മാ​റി​യ ചെ​ക്ക് ഫി​നാ​ൻ​സ് ക​മ്മ​റ്റി ക​ൺ​വീ​ന​ർ ബി​ജു തോ​മ​സ് ഏ​റ്റു​വാ​ങ്ങി.

വി​വി​ധ ജൂ​ബി​ലി പെ​രു​ന്നാ​ൾ പാ​ക്കേ​ജ് ഓ​ഫ​ർ ചെ​യ്തി​ട്ടു​ള്ള വ​രു​ടെ പേ​രു വി​വ​ര​വും അ​ല​ക്സ് ജോ​ർ​ജ് അ​റി​യി​ക്കു​ക​യു​ണ്ടാ​യി.​ഒ​രു കോ​ടി രൂ​പ​യോ​ളം വി​ല​യി​രു​ത്തി​ക്കൊ​ണ്ട്, ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന കി​ഡ്നി ട്രാ​ൻ​സ്പ്ലാ​ന്റ് ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ ചാ​രി​റ്റി പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ചാ​രി​റ്റി ക​ൺ​വീ​ന​ർ  ​യ​ൽ​ദോ മാ​ത്യു വി​ശ​ദീ​ക​ര​ണം ന​ൽ​കി.

കി​ഡ്നി ട്രാ​ൻ​സ്പ്ലാ​ന്‍റ് ചാ​രി​റ്റി ഫ​ണ്ടിലേ​ക്ക് ഈ ​ഇ​ട​വ​ക​യി​ൽ നി​ന്നും ഓ​ഫ​റു​ക​ൾ ചെ​യ്തി​ട്ടു​ള്ള​വ​രു​ടെ പേ​രു വി​വ​ര​വും അ​റി​യി​ക്കു​ക​യു​ണ്ടാ​യി. Spiritual and Community Outreach Program നെ ​കു​റി​ച്ചു​ള്ള വി​ശ​ദീ ക​ര​ണം, ക​ൺ​വീ​ന​ർ എ​റി​ൻ അ​ബ്രാ​ഹാം ന​ൽ​കി. Host and Reception ക​മ്മ​റ്റി ക​ൺ​വീ​ന​ർ ക​മാ​ണ്ട​ർ ബാ​ബു വ​ട​ക്കേ​ട​ത്തു അ​ഭി​വ​ന്ദ്യ മെ​ത്രാ​പ്പോ​ലീ ത്താ​യ്ക്ക് സ​മ​ർ​പ്പി​ച്ച ജൂ​ബി​ലി Flag, ട്ര​സ്റ്റി  ​ജോ​സ​ഫ് ജോ​ർ​ജ് ഏ​റ്റു​വാ​ങ്ങി.​ സെ​ക്ര​ട്ട​റി ​യ​ൽ​ദോ മാ​ത്യു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ജൂ​ബി​ലി ക​മ്മ​റ്റി ക​ൺ​വീ​നേ​ഴ്സി​ന്റേ​യും മാ​നേ​ജിംദ് ക​മ്മ​റ്റിയു​ടേ​യും, വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റേ​യും സാ​ന്നി​ധ്യത്തി​ൽ, ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ജൂ​ബി​ലി ഫ്ലാ​ഗ് ഉ​യ​ർ​ത്തി​യ​തോ​ടെ കി​ക്ക് ഓ​ഫ് പ്രോ​ഗ്രാ​മി​ന് സ​മാ​പ​ന​മാ​യി. 

Latest News

Corehub Up