ഡോ. ജിസി കുര്യൻ, ഡോ. കുര്യൻ ജോൺ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
അങ്കമാലി: റോട്ടറി ക്ലബും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആലുവ ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി. അങ്കമാലി കെജി ആശുപത്രിയിൽ സംഘടിപ്പിച്ച ക്യാമ്പ് ഡോ. ജിസി കുര്യൻ, ഡോ. കുര്യൻ ജോൺ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് രാജേഷ് രാഘവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നെവിൽ സി. പാത്താടൻ, ട്രഷറർ ഇ.പി. ജയചന്ദ്രൻ, എം.ഡി. ദിനീപ് എന്നിവർ പ്രസംഗിച്ചു.
Tags : blood donation camp NattuVishasham DistrictNews