ഓപ്പറേഷന് തൂഫാന്
കൊച്ചി: ലഹരി മാഫിയയുടെ വേരറക്കാനായി കേരള പൊലിസ് ആരംഭിച്ച ഓപ്പറേഷന് തൂഫാന്: ദ നാര്‍ക്കോ ഹണ്ടില്‍ കഴിഞ്ഞ നാലു മാസത്തിനിടെ ലഹരിക്കേസുകളില്‍ കൂടുതല്‍ അറസ്റ്റ് നടന്നത് മലപ്പുറത്ത്. കേരള ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ 2026 ജൂണ്‍ രണ്ടു മുതല്‍ ഒക്ടോബര്‍ നാലു വരെയുള്ള കണക്കുകളാണിത്.
ഇക്കാലയളവില്‍ ലഹരിക്കച്ചവടത്തിന് മലപ്പുറത്ത് 1,310 പേരാണ് അറസ്റ്റിലായത്. 1,172 പേരുടെ അറസ്റ്റുമായി കോഴിക്കോട് സിറ്റി രണ്ടാം സ്ഥാനത്തും 985 പേരെ അറസ്റ്റ് ചെയ്ത് കോട്ടയം മൂന്നാം സ്ഥാനത്തുമുണ്ട്. ലഹരി വിപണനത്തിന് 12,963 പേരാണ് സംസ്ഥാനത്ത് ഒട്ടാകെ ഇക്കാലയളവില്‍ അറസ്റ്റിലായത്.
12,013 ലഹരിക്കേസുകളാണ് സംസ്ഥാനത്ത് നാലു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ലഹരിക്കേസുകളില്‍ മുന്നില്‍ നില്‍ക്കുന്നത് കോഴിക്കോട് സിറ്റിയാണ്- 1,137 കേസുകള്‍. മലപ്പുറത്ത് 1,135 കേസുകളും കോട്ടയത്ത് 951 കേസുകളും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഇക്കാലയളവില്‍ 6,725 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോട്പ കേസുകളില്‍ (പുകയില ഉത്പന്നങ്ങളുടെ വിപണനവും ഉപയോഗവും സംബന്ധിച്ച കേസുകള്‍) കോട്ടയമാണ് മുന്നില്‍- 1,388 കേസുകള്‍. തിരുവനന്തപുരം റൂറലില്‍ 883 കോട്പ കേസുകളും കൊല്ലം റൂറലില്‍ 605 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.
ജില്ല: കേസ്, അറസ്റ്റ്, കോപ്ട കേസ്
തിരുവനന്തപുരം സിറ്റി: 550, 570, 434
കൊല്ലം സിറ്റി: 587, 603, 415
പത്തനംതിട്ട: 297, 314, 296
ആലപ്പുഴ: 807, 889, 471
ഇടുക്കി: 550, 583, 384
എറണാകുളം റൂറല്‍: 700, 786, 359
കൊച്ചി സിറ്റി: 883, 957, 288
തൃശൂര്‍ സിറ്റി: 414, 508, 224
തൃശൂര്‍ റൂറല്‍: 419, 460, 51
പാലക്കാട്: 897, 939, 140
കോഴിക്കോട് റൂറല്‍: 508, 532, 139
വയനാട്: 342, 400, 112
കണ്ണൂര്‍ സിറ്റി: 270, 316, 21
കണ്ണൂര്‍ റൂറല്‍: 195, 203, 83
കാസര്‍ഗോഡ്: 237, 292,187
റെയില്‍വേ പൊലിസ്: 151, 113,
Tags : Deepika DeepikaNewspaper BreakingNews Operation Toofan Highest number of arrests