സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ
തിരുവനന്തപുരം: ചേർത്തല വള്ളമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിയെക്കൊണ്ട് സ്കൂൾ അസംബ്ലിയിൽ മാപ്പു പറയിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിലാണ് കേസ്. ചെങ്ങന്നൂർ ആർഡിഡി, ജില്ലാ ശിശു സംരക്ഷണ ഓഫിസർ, സ്കൂൾ പ്രിൻസിപ്പൽ എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് തേടി.
Tags : Deepika DeepikaNewspaper BreakingNews Incident where student was made to