പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: 16-ാം നിയമസഭയുടെ രണ്ടാംസമ്മേളനം ചോദ്യോത്തരവേളയോടെ ഇന്ന് ആരംഭിക്കുമ്പോള്‍, ആദ്യം മറുപടി നല്കുന്നതു ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. നെയ്യാറ്റിന്‍കര എംഎല്‍എ എന്‍. ശക്തനാണ് ആദ്യത്തെ ചോദ്യം ചോദിക്കാനുള്ള അവസരം. കഴിഞ്ഞ ജൂലൈയില്‍ നടന്ന ഒന്നാം സമ്മേളനത്തിലും ആദ്യത്തെ മറുപടി നല്‍കിയത് അനൂപ് ജേക്കബായിരുന്നു.
ഒമ്പതു മണിക്ക് സഭ ആരംഭിക്കുമ്പോള്‍ നക്ഷത്ര ചിഹ്നഹ്നമിട്ട ചോദ്യങ്ങളില്‍ ആദ്യത്തേതു സപ്ളൈകോയുടെ ഓണ ഉത്സവകാല വില്പനയുമായി ബന്ധപ്പെട്ടാണ്.
എന്‍. ശക്തനു പുറമേ, സി.വി. ശാന്തകുമാര്‍, എം.ആര്. ബൈജു എന്നിവരും സമാനചോദ്യം ചോദിച്ചിട്ടുണ്ട്. കേരള നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച അംഗം എന്ന റിക്കോര്‍ഡ് മന്ത്രി അനൂപ് ജേക്കബിന്റെ പിതാവും മുന്‍ മന്ത്രിയുമായ ടി.എം. ജേക്കബിനാണ്. നിയമസഭയിലെ ചോദ്യോത്തരവേള ഫലപ്രദമായി ഉപയോഗിച്ച അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം.
Tags : Deepika DeepikaNewspaper BreakingNews Legislative Assembly session begins today