x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിശുദ്ധ കുര്‍ബാന തടസപ്പെടുത്താൻ ശ്രമം

വെബ്ഡെസ്ക്
Published: October 12, 2026 01:08 AM IST | Updated: October 12, 2026 01:08 AM IST

വിശുദ്ധ കുര്‍ബാന

ക​രു​വാ​ര​കു​ണ്ട് (മ​ല​പ്പു​റം): ക​രു​വാ​ര​കു​ണ്ട് തി​രു​ക്കു​ടും​ബ ഫൊ​റോ​ന പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന​യ്ക്കി​ടെ അ​നാ​ദ​ര​വോ​ടെ പ​ള്ളി​ക്ക​ക​ത്ത് പ്ര​വേ​ശി​ച്ച മു​സ്‌ലിം യു​വാ​വ് പ്രാ​ര്‍ഥ​ന ത​ട​സ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത് വി​ശ്വാ​സി​ക​ളി​ല്‍ ആ​ശ​ങ്ക പ​ര​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ​ര മ​ണി​യോ​ടു കൂ​ടി​യാ​ണ് സം​ഭ​വ​ത്തി​ന് തു​ട​ക്കം.

ഫൊ​റോ​ന വി​കാ​രി ഫാ. ​ഫ്രാ​ന്‍സി​സ് വെ​ള്ളം​മാ​ക്ക​ലി​ന്‍റെ കാ​ര്‍മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു വി​ശു​ദ്ധ കു​ര്‍ബാ​ന. ദി​വ്യ​ബ​ലി അ​ര്‍പ്പി​ക്കു​ന്ന വൈ​ദി​ക​ന്‍ അ​ള്‍ത്താ​ര​യി​ല്‍നി​ന്ന് പു​റ​ത്തു​വ​ര​ണ​മെ​ന്നും സം​സാ​രി​ക്കാ​നു​ണ്ടെ​ന്നു​മാ​യി​രു​ന്നു യാ​വാ​വി​ന്‍റെ ആ​വ​ശ്യം. പ​ള്ളി​ക്കു​ള്ളി​ല്‍ ശ​ബ്ദ​മു​ണ്ടാ​ക്കി​യ ഇയാളെ വിശ്വാ​സി​ക​ള്‍ ചേ​ര്‍ന്ന് അ​നു​ന​യ​ത്തി​ല്‍ പു​റ​ത്താ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വഴങ്ങിയില്ല.

തു​ട​ര്‍ന്ന് ഇ​യാ​ളെ പ​ള്ളി​യി​ല്‍നി​ന്ന് പു​റ​ത്തി​റ​ക്കി ക​രു​വാ​ര​കു​ണ്ട് പൊ​ലി​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. മാ​ന​സി​ക​നി​ല ​തെ​റ്റി​യ ആ​ളാ​ണെ​ന്നാ​ണ് മ​ന​സി​ലാ​യ​ത്. ഇ​യാ​ളി​പ്പോ​ൾ മാ​ന​സി​ക​രോ​ഗാ​ശു​പ​ത്രി​യി​ലാ​ണു​ള്ള​ത്. പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ കേസെടു​ത്തി​ട്ടി​ല്ല.

സം​ഭ​വ​ത്തിൽ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് താ​മ​ര​ശേ​രി രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ര​ണ്ട് പ​ള്ളി​ക​ളി​ൽ സ​മാ​ന സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​ത് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Attempt to disrupt

Recent News

Corehub Up