പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കടയ്ക്കാവൂരിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ സ്വദേശികളായ ഷാൻ, അനീഷ ദമ്പതികളുടെ മകൾ സിദ്ധി (15) ആണ് മരിച്ചത്.
കുട്ടി കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്നത് കണ്ട അമ്മ, കത്രിക ഉപയോഗിച്ച് കയർ മുറിച്ച് താഴെയിറക്കി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സ്കൂളിൽ നിന്ന് വിനോദയാത്ര പോകുന്നതിന് മാതാപിതാക്കൾ അനുമതി നൽകിയിരുന്നില്ല. മാതാപിതാക്കൾ നിയമപരമായി വേർപിരിഞ്ഞതിനാൽ സിദ്ധി അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.
Tags : Class10 Student Dead Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash