x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: ശ്യാം ​കൃ​ഷ്ണ​നു നി​യ​മ​നം ന​ല്‍​കാ​നു​ള്ള നീ​ക്കം വേ​ഗ​ത്തി​ലാ​ക്കി

വെബ്ഡെസ്ക്
Published: October 12, 2026 03:45 AM IST | Updated: October 12, 2026 03:45 AM IST

പി​​​​എ​​​​സ്‌​​​​സി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പി​​​​എ​​​​സ്‌​​​​സി ന​​​​ട​​​​ത്തി​​​​യ ആ​​​​സൂ​​​​ത്ര​​​​ണ ബോ​​​​ര്‍​ഡ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പു​​​​തു​​​​ക്കി​​​​യ റാ​​​​ങ്ക് പ​​​​ട്ടി​​​​ക പ്ര​​​​കാ​​​​രം ഒ​​​​ന്നാം റാ​​​​ങ്ക് നേ​​​​ടി​​​​യ ശ്യാം ​​​​കൃ​​​​ഷ്ണ​​​​നു നി​​​​യ​​​​മ​​​​നം ന​​​​ല്‍​കാ​​​​നു​​​​ള്ള നീ​​​​ക്കം പി​​​​എ​​​​സ്‌​​​​സി വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കി.

ഇ​​​​തോ​​​​ടൊ​​​​പ്പം മു​​​​ന്‍​പ് ക്ര​​​​മ​​​​ക്കേ​​​​ടി​​​​ലൂ​​​​ടെ നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട അ​​​​രു​​​​ണ്‍ ജെ.​​​​ പ്ര​​​​താ​​​​പി​​​​നെ പി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പി​​​​എ​​​​സ്‌​​​​സി ന​​​​ല്‍​കി​​​​യ നി​​​​യ​​​​മ​​​​ന ന​​​​ട​​​​പ​​​​ടി റ​​​​ദ്ദാ​​​​ക്കു​​​​ക​​​​യാ​​​​ണ് ആ​​​​ദ്യ ന​​​​ട​​​​പ​​​​ടി. പി​​​​എ​​​​സ്‌​​​​സി ച​​​​ട്ടം 3 സി ​​​​അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് പി​​​​എ​​​​സ്‌​​​​സി​​​​ക്ക് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​ധി​​​​കാ​​​​ര​​​​മു​​​​ള്ള​​​​ത്.

അ​​​​ഡൈ്വ​​​​സ് മെ​​​​മ്മോ ന​​​​ല്‍​കി ഒ​​​​രു വ​​​​ര്‍​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ലാ​​​​ണ് അ​​​​ത് ചെ​​​​യ്യേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍ അ​​​​രു​​​​ണ്‍ ജെ. ​​​​പ്ര​​​​താ​​​​പി​​​​ന്‍റെ നി​​​​യ​​​​മ​​​​നം ന​​​​ട​​​​ന്ന് ഒ​​​​രു വ​​​​ര്‍​ഷം ക​​​​ഴി​​​​ഞ്ഞ​​​​തി​​​​നാ​​​​ല്‍ ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ​​​​ര്‍​ക്കാ​​​​ര്‍ വ​​​​കു​​​​പ്പി​​​​നാ​​​​ണ് ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​മെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.

അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ഇ​​​​ത് നി​​​​യ​​​​മ പേ​​​​രാ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്കും വ​​​​ഴിതെ​​​​ളി​​​​ച്ചേ​​​​ക്കാം. ത​​​​ന്‍റേ​​​​ത​​​​ല്ലാ​​​​ത്ത കാ​​​​ര​​​​ണ​​​​ത്താ​​​​ല്‍ നി​​​​യ​​​​മ​​​​നം റ​​​​ദ്ദാ​​​​ക്കി എ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി അ​​​​രു​​​​ണ്‍ ജെ. ​​​​പ്ര​​​​താ​​​​പ് കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചാ​​​​ല്‍ അ​​​​ത് നീ​​​​ണ്ട നി​​​​യ​​​​മ പേ​​​​രാ​​​​ട്ട​​​​ത്തി​​​​നു വ​​​​ഴിതെ​​​​ളി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ല​​​​ഭി​​​​ക്കു​​​​ന്ന വി​​​​വ​​​​രം. അ​​​​തേ​​​​സ​​​​മ​​​​യം പ്ര​​​​തി​​​​ക​​​​ളെ ര​​​​ക്ഷി​​​​ക്കാ​​​​ന്‍ ബോ​​​​ധ​​​​പൂ​​​​ര്‍​വ​​​​മാ​​​​യ ശ്ര​​​​മ​​​​മാ​​​​ണ് പി​​​​എ​​​​സ്‌​​​​സി ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന ക്രൈം ​​​​ബ്രാ​​​​ഞ്ചി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം.

എ​​​​ഫ്‌​​​​ഐ​​​​ആ​​​​ര്‍ റ​​​​ദ്ദാ​​​​ക്കാ​​​​ന്‍ കോ​​​​ട​​​​തി​​​​യി​​​​ല്‍ പോ​​​​യ​​​​ത് ദുരൂ​​​​ഹ​​​​മാ​​​​ണ്. ബോ​​​​ധ​​​​പൂ​​​​ര്‍​വ​​​​മാ​​​​യ അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ണ് പി​​​​എ​​​​സ്‌​​​​സി ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ക്രൈം ​​​​ബ്രാ​​​​ഞ്ച് വാ​​​​ദി​​​​ക്കു​​​​ന്നു.

Tags : Deepika DeepikaNewspaper BreakingNews Planning Board Exam Irregularity

Recent News

Corehub Up