x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​നാ​ധി​പ​ത്യം സം​ര​ക്ഷിക്കാ​ൻ രാ​ഹു​ലി​ന്‍റെ ആ​ഹ്വാ​നം

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 12, 2026 04:31 AM IST | Updated: October 12, 2026 05:00 AM IST

ന്യൂ​ഡ​ൽ​ഹി: ജ​നാ​ധി​പ​ത്യം കാ​ത്തുസൂ​ക്ഷി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് ഇ​ന്ന് ബ​ഹു​ജ​ന​റാ​ലി. സ്നേ​ഹ​ത്തോ​ടും സാ​ഹോ​ദ​ര്യ​ത്തോ​ടും രാ​ജ്യ​സ്നേ​ഹ​ത്തോ​ടും കൂ​ടെ ഇ​ന്ത്യ മു​ഴു​വ​നും സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യു​മെ​ന്ന് ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ രാ​ഹു​ൽ പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ ര​ണ്ട് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കുശേ​ഷം ഇ​ന്ത്യ മു​ന്ന​ണി​യി​ലെ പ്ര​ധാ​ന ക​ക്ഷി​ക​ൾ കൂ​ടി പ​ങ്കെ​ടു​ക്കു​ന്ന​തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​നം കൂ​ടു​ത​ൽ പ്ര​ക്ഷുബ്ധ​മാ​കും.

വെ​റു​പ്പോ ദേ​ഷ്യ​മോ ഇ​ല്ലാ​തെ, സ്നേ​ഹം നി​റ​ഞ്ഞ മ​ന​സോ​ടെ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ൻ ഡ​ൽ​ഹി​യി​ലേ​ക്ക് എ​ത്തി​യ രാ​ജ്യ​ത്തെ യു​വ​ജ​ങ്ങ​ളെ പൊ​ലി​സും ബി​ജെ​പി ഗു​ണ്ട​ക​ളും ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യി രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ ഇ​ങ്ങ​നെ​യ​ല്ല.

ജാ​തി, മ​തം, സ​മൂ​ഹം; എ​ല്ലാ​ത്തി​നും അ​തീ​ത​മാ​യി ഒ​ന്നി​ച്ചു​കൂ​ടി​യ ഇ​ന്ത്യ​ക്കാ​രാ​യി സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​യി​ക്ക​ണം. ന​രേ​ന്ദ്ര മോ​ദി, അ​മി​ത് ഷാ, ​അ​ജി​ത് ഡോ​വ​ൽ, മോ​ഹ​ൻ ഭാ​ഗ​വ​ത് എ​ന്നി​വ​ർ​ക്ക് ഇ​ന്ത്യ​യെ നി​ശ​ബ്‌​ദ​മാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും രാ​ഹു​ൽ വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ക​ർ​പ്പ് കൈ​യി​ലേ​ന്തി​ക്കൊ​ണ്ടാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ സ​ന്ദേ​ശം.

വോ​ട്ടു​കൊ​ള്ള അ​വ​സാ​നി​പ്പി​ക്കു​ക, എ​സ്‌​ഐ​ആ​ർ നി​ർ​ത്തി​വ​യ്ക്കു​ക, ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടു​ള്ള നി​വേ​ദ​ന​മാ​ണ് തയാറാക്കിയിരുന്നത്. ചീ​ഫ് ജ​സ്റ്റീ​സി​നോ​ട് ഒ​ന്നും ആ​വ​ശ്യ​പ്പെ​ടു​ക​യി​ല്ലെ​ന്നും എ​ങ്കി​ലും രാ​ജ്യ​ത്തി​ന്‍റെ ആ​ശ​ങ്ക അ​ദ്ദേ​ഹ​ത്തെ അ​റി​യി​ക്കു​മെ​ന്നും രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും വ്യ​ക്ത​മാ​ക്കിയിരുന്നു.

Tags : Deepika DeepikaNewspaper BreakingNews Rahul's call protect democracy

Recent News

Corehub Up