x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വം; മു​ഖ്യ ക​ണ്ണി അ​റ​സ്റ്റി​ൽ, ടെ​റ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യു​ടെ കാ​ലു​ക​ൾ​ക്കു ഗു​രു​ത​ര പ​രി​ക്ക്

വെബ് ഡെസ്‌ക്
Published: October 12, 2026 04:36 AM IST | Updated: October 12, 2026 04:36 AM IST

തി​രു​വ​ന​ന്ത​പു​രം: പ​യ​റും​മൂ​ട് ബൈ​പ്പാ​സി​ന് സ​മീ​പ​ത്തു​നി​ന്ന് ക​ഴി​ഞ്ഞ മാ​സം 50 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ ക​ണ്ണി അ​റ​സ്റ്റി​ൽ. കോ​ട്ട​യം ഓ​ണം​തു​രു​ത്ത് വാ​സ്കോ ജം​ഗ്ഷ​ന് സ​മീ​പം പാ​റ്റി​യാ​ൽ വീ​ട്ടി​ൽ ജി​ബി​ൻ പി. ​ചാ​ക്കോ (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ പൊ​ലി​സ് എ​ത്തി​യ​ത​റി​ഞ്ഞ് വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യു​ടെ ര​ണ്ടു കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റു.

പ്ര​തി നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പൊ​ലി​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​യാ​ൾ​ക്കെ​തി​രെ കോ​ട്ട​യ​ത്ത് 14 ഓ​ളം കേ​സു​ണ്ടെ​ന്നും പി​ടി​യി​ലാ​കു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്നും പൊ​ലി​സ് പ​റ​യു​ന്നു. മു​മ്പ് പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്ക് ല​ഹ​രി എ​ത്തി​ച്ചു ന​ൽ​കു​ന്ന മു​ഖ്യ ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് വി​ഴി​ഞ്ഞം പൊ​ലി​സ് പ​റ​ഞ്ഞു.

കേ​സി​ൽ ആ​ന​യ​റ സ്വ​ദേ​ശി വി​ജ​യ​കു​മാ​ർ, ക​ഴി​ഞ്ഞ 29ന് ​സ്‌​കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 50 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പൂ​ന്തു​റ മാ​ണി​ക്യം വി​ളാ​കം സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്‌​മാ​ൻ (32), വി​ഴി​ഞ്ഞം ടൗ​ൺ​ഷി​പ്പ് കോ​ള​നി സ്വ​ദേ​ശി സ​ഹ​ദ് (27) എ​ന്നി​വ​രെ കോ​വ​ളം കാ​രോ​ട് ബൈ​പ്പാ​സി​ന്‍റെ വി​ഴി​ഞ്ഞം പ​യ​റും​മൂ​ട് ഭാ​ഗ​ത്തു​വെ​ച്ച് സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി വി​ഴി​ഞ്ഞം പൊ​ലി​സി​ന് കൈ​മാ​റി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ജി​ബി​നു​മാ​യു​ള്ള ബ​ന്ധം പു​റ​ത്താ​യ​ത്.

Tags : MDMA seizure case arrest accused Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up