ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മോചനം ഡൽഹി പൊലിസ് മനഃപൂർവം വൈകിച്ചെന്ന് കുടുംബത്തിന്റെ ആരോപണം. മുത്തശിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി തേടി ആവർത്തിച്ച് അപേക്ഷിച്ചിട്ടും പൊലിസ് തയാറായില്ലെന്നും വൈകി മോചിപ്പിച്ചതിനാൽ മുത്തശിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ അഭിജീത് ദിപ്കെക്ക് സാധിച്ചില്ലെന്നും കുടുംബം ആരോപിച്ചു.
അഭിജീത്തിന്റെ മുത്തശി സാവത്രിബായ് ശങ്കർറാവു ദിപ്കെ (85) വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് ശനിയാഴ്ച മഹാരാക്ഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ വസതിയിലാണ് അന്തരിച്ചത്. ഞായറാഴ്ച രാവിലെയാണു സംസ്കാരച്ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്.
അഭിജീത്തിനു വേണ്ടി കാത്തിരുന്നെങ്കിലും കസ്റ്റഡിയിൽ നിന്ന് വിട്ടുകിട്ടാൻ ഏറെ വൈകിയെന്ന് ഇളയച്ഛൻ വിലാസ് ദിപ്കെ പറഞ്ഞു. മുത്തശിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിലെങ്കിലും ദിപ്കെ പങ്കെടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കുടുംബത്തിന്റെ ആരോപണം തള്ളി ഡൽഹി പൊലിസ് രംഗത്തെത്തി. വിയോഗവാർത്ത അഭിജിതിനെ അറിയിച്ചിരുന്നെന്നും നാട്ടിലേക്കു മടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാൽ അദ്ദേഹം അതു നിരസിച്ചെന്നും ഡൽഹി പൊലിസ് പറയുന്നു.
Tags : Deepika DeepikaNewspaper BreakingNews police for not allowing attend grandmother's funeral.