x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോടതിയിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടു: കപിൽ സിബൽ

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 12, 2026 04:29 AM IST | Updated: October 12, 2026 04:29 AM IST

ക​​​പി​​​ൽ സി​​​ബ​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: പൗ​​​ര​​​ന്മാ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കോ​​​ട​​​തി​​​യെ വീ​​​ണ്ടും സ​​​മീ​​​പി​​​ക്കു​​​ന്ന​​​തി​​​ൽ ത​​​നി​​​ക്ക് വി​​​ശ്വാ​​​സം ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട​​​താ​​​യി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​വു​​​മാ​​​യ ക​​​പി​​​ൽ സി​​​ബ​​​ൽ.

മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ണ​​​ർ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നും എ​​​സ്ഐ​​​ആ​​​ർ പ്ര​​​ക്രി​​​യ​​​യ്ക്കും എ​​​തി​​​രേ ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ലെ പൊ​​​ലി​​​സ് ന​​​ട​​​പ​​​ടി​​​യെ വി​​​മ​​​ർ​​​ശി​​​ച്ചു​​​കൊ​​​ണ്ട് ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് സി​​​ബ​​​ൽ ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്. എ​​​സ്ഐ​​​ആ​​​റി​​​ലൂ​​​ടെ നി​​​ര​​​വ​​​ധി​​​പ്പേ​​​രെ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത് സം​​​ബ​​​ന്ധി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി​​​യെ പ​​​ല​​​ത​​​വ​​​ണ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും യാ​​​തൊ​​​രു ആ​​​ശ്വാ​​​സ​​​വും ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്ന് സി​​​ബ​​​ൽ ആ​​​രോ​​​പി​​​ച്ചു.

എ​​​സ്ഐ​​​ആ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബം​​​ഗാ​​​ളി​​​ൽ അ​​​പ്പ​​​ലേ​​​റ്റ് ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ൾ 93 ശ​​​ത​​​മാ​​​നം കേ​​​സു​​​ക​​​ളി​​​ലും വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ പേ​​​രു​​​ക​​​ൾ തി​​​രി​​​കെ ചേ​​​ർ​​​ത്തു. ഇ​​​തോ​​​ടെ എ​​​സ്ഐ​​​ആ​​​റി​​​ൽ വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ചെ​​​ന്ന് മ​​​ന​​​സി​​​ലാ​​​യെ​​​ങ്കി​​​ലും കോ​​​ട​​​തി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടി​​​ല്ലെ​​​ന്നു സി​​​ബ​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​ക്കാ​​​ല​​​ത്ത് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി​​​ക്ക് ക​​​ഴി​​​യു​​​മെ​​​ങ്കി​​​ലും അ​​​വി​​​ടെ പോ​​​കു​​​ന്ന​​​തു​​​കൊ​​​ണ്ട് ഇ​​​നി പ്ര​​​യോ​​​ജ​​​ന​​​മി​​​ല്ലെ​​​ന്ന് ക​​​രു​​​തു​​​ന്ന​​​താ​​​യും സി​​​ബ​​​ൽ പ​​​റ​​​ഞ്ഞു.

എ​​​സ്ഐ​​​ആ​​​ർ സം​​​ബ​​​ന്ധി​​​ച്ച് നി​​​ര​​​വ​​​ധി തെ​​​റ്റാ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ൾ സു​​​പ്രീം​​​കോ​​​ട​​​തി​​​ക്കു മു​​​ന്നി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​ണ് ക​​​പി​​​ൽ സി​​​ബ​​​ൽ. ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ​​​തി​​​രേ ഡ​​​ൽ​​​ഹി​​​യി​​​ൽ തു​​​ട​​​രു​​​ന്ന പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​ര​​​ങ്ങ​​​ളി​​​ലും സി​​​ബ​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ സു​​​പ്രീം​​​കോ​​​ട​​​തി പ്ര​​​ത്യേ​​​ക​​​മാ​​​യി ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ തു​​​ഷാ​​​ർ മേ​​​ത്ത സി​​​ബ​​​ലി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം ജ​​​സ്റ്റീ​​​സ് ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ചി​​​ന് മു​​​ന്നി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​ത്ത​​​രം പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളെ നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നാ​​​ണ് കോ​​​ട​​​തി പ​​​റ​​​ഞ്ഞ​​​ത്.

Tags : Deepika DeepikaNewspaper BreakingNews Lost faith in the court

Recent News

Corehub Up